ഗാസയുടെ ഭാവി: രേഖ പുറത്തുവിട്ട് നെതന്യാഹു

ടെൽ അവീവ്: യുദ്ധാനന്തര ഗാസയുടെ ഭാവി സംബന്ധിച്ച പദ്ധതിരേഖ ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു പുറത്തിറക്കി. ഇതു പ്രകാരം ഗാസയുടെ സുരക്ഷാ ചുമതല അനിശ്ചിത കാലത്തേയ്ക്ക് ഇസ്രയേലിനായിരിക്കും. ഇസ്രേലിവിദ്വേഷം പേറുന്ന ഗ്രൂപ്പുകളുമായി ബന്ധമില്ലാത്ത പലസ്തീനികൾക്കായിരിക്കും ഭരണച്ചുമതല. വെസ്റ്റ് ബാങ്കിലെ പലസ്തീൻ അഥോറിറ്റിയെക്കുറിച്ച് രേഖയിൽ പരാമർശമില്ല. യുദ്ധാനന്തര ഗാസ പലസ്തീൻ അഥോറിറ്റിയുടെ നിയന്ത്രണത്തിൽ കൊണ്ടുവരണമെന്നാണ് അമേരിക്കയുടെ ആഗ്രഹം. നെതന്യാഹു നേരത്തേ തന്നെ ഇതിൽ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
നിസൈനീകൃത ഗാസയാണ് നെതന്യാഹു ലക്ഷ്യമിടുന്നത്. ഗാസയുടെ എല്ലാത്തരം സൈനിക ശേഷിയും ഇസ്രയേൽ ഇല്ലാതാക്കും. ഈജിപ്തിൽനിന്നുള്ള കള്ളക്കടത്ത് അവസാനിപ്പിക്കാൻ സംവിധാനമുണ്ടാകും. മൗലികവാദം അവസാനിപ്പിക്കാനുള്ള പദ്ധതികൾ മത, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കും. പശ്ചിമേഷ്യയിൽ സുരക്ഷയും സമാധാനവും ഉണ്ടാകണമെങ്കിൽ ഇസ്രയേൽ പലസ്തീനിലെ അധിനിവേശം അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന് പലസ്തീൻ പ്രസിഡന്റ് മെഹ്മൂദ് അബ്ബാസിന്റെ വക്താവ് പ്രതികരിച്ചു.
Source link