കൊച്ചി: കേന്ദ്ര സർക്കാർ കേരളത്തിൽ നടപ്പാക്കുന്ന വികസന പദ്ധതികളിലൂടെ ആയിരക്കണക്കിന് യുവാക്കൾക്ക് തൊഴിൽ കിട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെലവഴിക്കുന്ന ഓരോ രൂപയും തൊഴിലവസരങ്ങൾ സൃഷ്ടിക്കും. വികസിത കേരളമെന്ന ദൃഢനിശ്ചയം സാക്ഷാത്കരിക്കും.10,800 കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും സമർപ്പണവും കലൂർ ജെ.എൻ.എൽ സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു മോദി. സ്വാശ്രയ ഇന്ത്യ, മേയ്‌ക്ക് ഇൻ ഇന്ത്യ എന്നിവയുടെ വിജയത്തിന് പെട്രോളിയം മേഖലയുടെ വിപുലീകരണം പ്രധാനമാണ്. കൊച്ചി റിഫൈനറിയിൽ ശിലാസ്ഥാപനം നടത്തിയ നാലു ലക്ഷം ടൺ ഉത്പാദനശേഷിയുള്ള പോളിപ്രൊപ്പലീൻ യൂണിറ്റ് നിരവധി വ്യവസായങ്ങൾക്ക് പ്രയോജനം ചെയ്യും.സൗരോർജ ഉത്പാദനത്തിൽ കേരളവും മുന്നിലെത്തണം. അതിനാണ് ഈസ്റ്റ് കല്ലടയിൽ 50 മെഗാവാട്ട് ശേഷിയുള്ള ഫ്‌ളോട്ടിംഗ് സോളാർ പദ്ധതി. ഷൊർണൂർ ജംഗ്ഷൻ, കുറ്റിപ്പുറം, ചങ്ങനാശേരി റെയിൽവേ സ്റ്റേഷനുകൾ നവീകരിച്ചു. ഷൊർണൂർ – നിലമ്പൂർ റെയിൽപ്പാത വൈദ്യുതീകരണം പൂർത്തിയാക്കി. പാലക്കാട് – പൊള്ളാച്ചി ദേശീയപാത ഉൾപ്പെടെ സുപ്രധാന റോഡുകളുടെ വികസനം ഗതാഗതക്കുരുക്കിന് പരിഹാരമാകും. ഇവ ടൂറിസത്തിനും മറ്റ് വ്യവസായങ്ങൾക്കും പ്രയോജനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Source link
10,800 കോടിയുടെ പദ്ധതികൾക്ക് തുടക്കം, കേരളത്തിന് വികസനവും തൊഴിലും; പ്രധാനമന്ത്രി

