ബസൂക്ക അവസാനഘട്ട ചിത്രീകരണം ആരംഭിച്ചു

ബസൂക്ക അവസാന ഘട്ട ചിത്രീകരണം ആരംഭിച്ചു | Bazooka Mammootty

ബസൂക്ക അവസാനഘട്ട ചിത്രീകരണം ആരംഭിച്ചു

മനോരമ ലേഖകൻ

Published: February 23 , 2024 04:03 PM IST

Updated: February 23, 2024 04:08 PM IST

1 minute Read

ബസൂക്കയുടെ സെറ്റിൽ നിന്നും

മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യുടെ അവസാന ഘട്ട ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിനു ശേഷം തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ  ജിനു.വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകൻ ഡിനോ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ പ്രധാന ഭാഗങ്ങൾ നേരത്തേ പൂർത്തിയാക്കിയിരുന്നു.  ഗൗതം വാസുദേവ മേനോൻ പങ്കെടുക്കുന്ന രംഗങ്ങളാണ് ഇനി ചിത്രീകരിക്കുവാനുള്ളത്. പൂർണമായും മൈൻഡ് ഗെയിം ത്രില്ലർ ജോണറിലാണ് ഈ സിനിമയുടെ അവതരണം. കഥയിലും അവതരണത്തിലും തുടക്കം മുതൽ പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുൾമുനയില്‍ നിർത്തുന്ന, അപ്രതീക്ഷിത വഴിത്തിരിവുകൾ സമ്മാനിച്ചു കൊണ്ടാകും  കഥാവികസനം.

സിദ്ധാർഥ് ഭരതൻ, ഷൈൻ ടോം ചാക്കോ, ഡീൻ ഡെന്നിസ്, സുമിത് നേവൽ (ബിഗ് ബി ഫെയിം), സ്ഫടികം ജോർജ്, ദിവാ പിള്ള, ഐശ്യര്യാ മേനോൻ എന്നിവരും പ്രധാന താരങ്ങളാണ്. സംഗീതം മിഥുൻ മുകുന്ദ്. ഛായാഗ്രഹണം നിമിഷ് രവി. 
എഡിറ്റിങ് നൗഫൽ അബ്ദുള്ള. കലാസംവിധാനം അനീസ് നാടോടി. കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്. മേക്കപ്പ് ജിതേഷ് പൊയ്യ. ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടർ സുജിത്. പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ്സ് ഷെറിൻ സ്റ്റാൻലി, പ്രതാപൻ കല്ലിയൂർ. പ്രൊഡക്‌ഷൻ കൺട്രോളർ സഞ്ജു.ജെ. കൊച്ചി, പാലക്കാട്, കോയമ്പത്തൂർ, ബെംഗളൂരു എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. പിആർഓ വാഴൂർ ജോസ്. ഫോട്ടോ ബിജിത്ത് ധർമ്മടം.

English Summary:
Mammootty starrer ‘Bazooka’ enters the last leg of its shoot with Gautham Vasudev Menon

7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 7rmhshc601rd4u1rlqhkve1umi-2024-02 f3uk329jlig71d4nk9o6qq7b4-2024-02-23 mo-entertainment-common-malayalammovienews 7rmhshc601rd4u1rlqhkve1umi-2024-02-23 1sfuuuv9qtlv1146kng060siob f3uk329jlig71d4nk9o6qq7b4-2024-02 mo-entertainment-movie-mammootty f3uk329jlig71d4nk9o6qq7b4-list mo-entertainment-titles0-bazooka mo-entertainment-common-malayalammovie


Source link
Exit mobile version