INDIALATEST NEWS

ലോക്സഭ സ്പീക്കറും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ആയിരുന്ന മനോഹർ ജോഷി അന്തരിച്ചു

ലോക്സഭ മുൻ സ്പീക്കറും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന മനോഹർ ജോഷി അന്തരിച്ചു– Manohar Joshi | Maharashtra | Malayalam news | Manorama News

ലോക്സഭ സ്പീക്കറും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ആയിരുന്ന മനോഹർ ജോഷി അന്തരിച്ചു

ഓൺലൈൻ ഡെസ്ക്

Published: February 23 , 2024 07:48 AM IST

Updated: February 23, 2024 07:54 AM IST

1 minute Read

മനോഹർ ജോഷി (Photo: ANI)

മുംബൈ∙ ലോക്സഭ മുൻ സ്പീക്കറും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ആയിരുന്ന മനോഹർ ജോഷി (86) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് ശിവജി പാർക്കിലാണ് സംസ്കാരം. ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ബുധനാഴ്ചയാണ് ഇദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 
Read also: കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു, ആക്രമിച്ചത് മഴു കൊണ്ട്; ഹർത്താൽ1995–1999 കാലത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു. ശിവസേനയിൽനിന്ന് മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാണ്. 1999ൽ ശിവസേന ടിക്കറ്റിൽ മുംബൈ നോർത്ത് സെൻട്രൽ ലോക്സഭ മണ്ഡലത്തിൽനിന്ന് മത്സരിച്ച് എംപിയായി.  2002–2004 കാലത്ത് ലോക്സഭ സ്പീക്കറായും സേവനമനുഷ്ഠിച്ചു. 

1937 ഡിസംബർ 2ന് മഹാരാഷ്ട്രയിലെ റയിഗാദ് ജില്ലയിലെ നാന്ത്‍വിയിലാണ് ജനിച്ചത്. മുംബൈയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം അധ്യാപകനായിരുന്നു. 1967ലാണ് രാഷ്ട്രീപ്രവേശനം. 40 വർഷത്തോളം ശിവസേനയുടെ ഭാഗമായി പ്രവർത്തിച്ചു. മുംബൈ മുനിസിപ്പൽ കൗൺസിലർ, മുംബൈ മേയർ, പ്രതിപക്ഷ നേതാവ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. 

English Summary:
Manohar Joshi, Ex Maharashtra Chief MinisterLok Sabha Speaker, Dies At 86

40oksopiu7f7i7uq42v99dodk2-2024-02 40oksopiu7f7i7uq42v99dodk2-list mo-legislature-leaderofthehouseloksabha 40oksopiu7f7i7uq42v99dodk2-2024-02-23 5us8tqa2nb7vtrak5adp6dt14p-2024 mo-news-national-states-maharashtra 5us8tqa2nb7vtrak5adp6dt14p-2024-02-23 5us8tqa2nb7vtrak5adp6dt14p-list mo-news-world-countries-india-indianews mo-politics-parties-shivsena 5upoa07clhqg34lg3sicbhascc 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024-02


Source link

Related Articles

Back to top button