INDIALATEST NEWS

തെലങ്കാനയിലെ യുവ വനിതാ എംഎൽഎ വാഹനാപകടത്തിൽ മരിച്ചു; എംഎൽഎയായിട്ട് 2 മാസം

തെലങ്കാനയിലെ യുവ വനിതാ എംഎൽഎ വാഹനാപകടത്തിൽ മരിച്ചു; എംഎൽഎയായിട്ട് 2 മാസം- Lasya Nandita | Manorama News

തെലങ്കാനയിലെ യുവ വനിതാ എംഎൽഎ വാഹനാപകടത്തിൽ മരിച്ചു; എംഎൽഎയായിട്ട് 2 മാസം

ഓൺലൈൻ ഡെസ്‌ക്

Published: February 23 , 2024 09:10 AM IST

1 minute Read

അപകടത്തിൽ‌പ്പെട്ട കാർ (ഇടത്), ലാസ്യ നന്ദിത (വലത്). ചിത്രം: Facebook/TRSLasya

ഹൈദരാബാദ്∙ തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എംഎൽഎ ലാസ്യ നന്ദിത (37) വാഹനാപകടത്തിൽ മരിച്ചു. ലാസ്യ സഞ്ചരിച്ചിരുന്ന വാഹനം ഇന്നു പുലർച്ചെ ഹൈദരാബാദിൽ വച്ച് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ലാസ്യയയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്.
നവംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യമായാണ് ലാസ്യ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. രാഷ്ട്രീയ രംഗത്തെ പ്രമുഖ വനിതാ സാന്നിധ്യമായ ലാസ്യ നന്ദിത, 2016 മുതൽ കാവടിഗുഡ കോർപറേഷനിൽ കൗൺസിലറായിരുന്നു. 1986ൽ ഹൈദരാബാദിൽ ജനിച്ച ലാസ്യ നന്ദിത, 2014ലാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്. 2023ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ സെക്കന്ദരാബാദ് കന്റോൺമെന്റ് മണ്ഡ‍ലത്തിൽനിന്നാണ് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്.

എംഎൽഎയായിരുന്നു പിതാവിന്റെ മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ലാസ്യയെ മത്സരിപ്പിക്കാൻ ബിആർഎസ് തീരുമാനിച്ചത്. ലാസ്യ നന്ദിതയുടെ അപ്രതീക്ഷിത വിയോഗത്തിൽ വിവിധ നേതാക്കൾ അനുശോചനം അറിയിച്ചു.

English Summary:
Telangana MLA Lasya Nandita Dies In Horrific Road Accident

40oksopiu7f7i7uq42v99dodk2-2024-02 41b4fsngsvrg1jll6nhfri3po9 40oksopiu7f7i7uq42v99dodk2-list mo-health-death 40oksopiu7f7i7uq42v99dodk2-2024-02-23 5us8tqa2nb7vtrak5adp6dt14p-2024 mo-news-national-states-telangana 5us8tqa2nb7vtrak5adp6dt14p-2024-02-23 5us8tqa2nb7vtrak5adp6dt14p-list mo-news-world-countries-india-indianews mo-crime-roadaccident 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024-02


Source link

Related Articles

Back to top button