CINEMA

‘മഞ്ഞുമ്മൽ’ കണ്ടു, ചന്ദനക്കുറി സുധിക്കു നിർബന്ധം: ദീപക്കിനു നന്ദി പറഞ്ഞ് സുധിയുടെ ഭാര്യ

‘മഞ്ഞുമ്മൽ’ കണ്ടു, ചന്ദനക്കുറി സുധിക്കു നിർബന്ധം: ദീപക്കിനു നന്ദി പറഞ്ഞ് സുധിയുടെ ഭാര്യ | Deepak Parambol Manjummel Boys

‘മഞ്ഞുമ്മൽ’ കണ്ടു, ചന്ദനക്കുറി സുധിക്കു നിർബന്ധം: ദീപക്കിനു നന്ദി പറഞ്ഞ് സുധിയുടെ ഭാര്യ

മനോരമ ലേഖകൻ

Published: February 23 , 2024 01:01 PM IST

1 minute Read

സുധിക്കൊപ്പം നടൻ ദീപക് പറമ്പോൽ

‘മഞ്ഞുമ്മേൽ ബോയ്സ്’ ‌തിയറ്ററുകളിൽ തരംഗം സൃഷ്ടിക്കവെ തനിക്കു വന്ന മനോഹരമായ സന്ദേശം പങ്കുവയ്ക്കുകയാണ് നടൻ ദീപക് പറമ്പോൽ. ചിത്രത്തിൽ താൻ അവതരിപ്പിച്ച സുധി എന്ന കഥാപാത്രത്തിന്റെ ഭാര്യ അയച്ച മെസ്സേജ് ആണ് താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വളരെ വൃത്തിയും വെടിപ്പുമായി വസ്ത്രം ധരിക്കുന്ന സ്ഥിരമായി ചന്ദനക്കുറി ധരിക്കുന്ന ഒരാളായിട്ടാണ് സുധിയെ ദീപക് അവതരിപ്പിച്ചത്.  
യഥാർഥത്തിൽ സുധി എങ്ങനെയാണോ അങ്ങനെ തന്നെയാണ് ദീപക് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. അഭിനയം വളരെ നന്നായിരുന്നു നന്ദിയുണ്ട് എന്നാണ് സുധിയുടെ ഭാര്യ ദീപക്കിന് മെസ്സേജ് അയച്ചത്.    

‘‘ഹായ്, ഞാൻ സുധിയുടെ ഭാര്യയാണ്. ഞാൻ പടം കണ്ടു സൂപ്പർ ആണ്.  അതിൽ സുധി എങ്ങനെയാണോ അങ്ങനെ തന്നെയാണ്. യഥാർഥത്തിലും ചന്ദനക്കുറി നിർബന്ധമാണ്.  നന്ദി.’’– സുധിയുടെ ഭാര്യയുടെ വാക്കുകള്‍.
കൊച്ചിയിൽ നിന്നും കൊടൈക്കനാലിലേക്ക് ടൂർ പോയ ഒരു സംഘം യുവാക്കൾ നേരിട്ട ട്രാജഡികളുടെ ദൃശ്യാവിഷ്കാരമാണ് മഞ്ഞുമ്മേൽ ബോയ്സ് എന്ന ചിത്രം. ഇതിൽ യഥാർഥത്തിൽ അപകടത്തിൽപെട്ടുപോയ സംഘത്തിലെ ആളുകളുടെ ഓരോ പ്രത്യേകതകളും നേരിട്ടു കണ്ടറഞ്ഞതിനു ശേഷമാണ് സിനിമയിൽ ആരൊക്കെയാണ് ഇവരെ അവതരിപ്പിക്കുന്നതെന്ന് അണിയറ പ്രവർത്തകർ തീരുമാനിച്ചത്.

ജാനേമൻ എന്ന ഹിറ്റ് സിനിമയുടെ സംവിധായകനായ ചിദംബരം ആണ് ചിത്രത്തിന്റെ സംവിധായകൻ. ശ്രീനാഥ്‌ ഭാസി, സൗബിൻ സാഹിർ, ദീപക് പറമ്പോൽ, ഗണപതി, അഭിരാം രാധാകൃഷ്ണൻ, സംവിധായകൻ ഖാലിദ് റഹ്മാൻ, സലിം കുമാറിന്റെ മകൻ ചന്തു, തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണി നിരന്നത്.  പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുന്ന ചിത്രം തിയറ്ററുകളിൽ ഹൗസ്ഫുൾ ഷോയുമായി മുന്നേറുകയാണ്.

English Summary:
Deepak Parambol’s heart touching post

7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 7rmhshc601rd4u1rlqhkve1umi-2024-02 f3uk329jlig71d4nk9o6qq7b4-2024-02-23 mo-entertainment-movie-deepakparambol mo-entertainment-common-malayalammovienews 7rmhshc601rd4u1rlqhkve1umi-2024-02-23 f3uk329jlig71d4nk9o6qq7b4-2024-02 mo-entertainment-titles0-manjummel-boys f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 6n2lm8jtfglpcmf3r6sl951n51


Source link

Related Articles

Back to top button