രാഹുൽ ഗാന്ധിയെ കാണണോ, പത്തുകിലോ ഭാരം കുറയ്ക്കണം, കോൺഗ്രസിനെ പ്രശ്നങ്ങളെ കുറിച്ച് പരാതിപ്പെട്ട് സീഷാൻ സിദ്ദിഖ്
രാഹുൽ ഗാന്ധിയെ കാണണോ, പത്തുകിലോ ഭാരം കുറയ്ക്കണം, കോൺഗ്രസിനെ പ്രശ്നങ്ങളെ കുറിച്ച് പരാതിപ്പെട്ട് സീഷാൻ സിദ്ദിഖ് | Rahul Gandhi | Congress | Bharat Jodo Yathra | Zeeshan Siddique | Mumbai unit | Mallikarjun Kharge
രാഹുൽ ഗാന്ധിയെ കാണണോ, പത്തുകിലോ ഭാരം കുറയ്ക്കണം, കോൺഗ്രസിനെ പ്രശ്നങ്ങളെ കുറിച്ച് പരാതിപ്പെട്ട് സീഷാൻ സിദ്ദിഖ്
ഓൺലൈൻ ഡെസ്ക്
Published: February 23 , 2024 11:34 AM IST
1 minute Read
സീഷാൻ സിദ്ദിഖ്, Photo- twitter.com/zeeshan_iyc
ന്യൂഡൽഹി∙ രാഹുൽ ഗാന്ധിയെ കാണണമെങ്കിൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പരാതിപ്പെട്ട് മുൻ കോൺഗ്രസ് നേതാവ് ബാബാ സിദ്ദിഖിന്റെ മകൻ സീഷാൻ സിദ്ദിഖ്. മുൻപ് ഭാരത് ജോഡോ യാത്ര മുംബൈയിലെത്തിയപ്പോൾ രാഹുൽ ഗാന്ധിയെ കാണാൻ ശ്രമിച്ച സീഷാനോട് രാഹുലുമായി അടുത്ത വൃത്തങ്ങൾ ശരീര ഭാരം പത്തുകിലോ കുറച്ചുവരാൻ ആവശ്യപ്പെട്ടുവെന്ന് സീഷാൻ കുറ്റപ്പെടുത്തി. ന്യൂനപക്ഷ നേതാക്കൾ കോൺഗ്രസിൽ വിവേചനം നേരിടുന്നുണ്ടെന്നും അത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം ആരോപിച്ചു.
‘‘മല്ലികാർജുൻ ഖർഗെയുടെ കൈകൾ കെട്ടിയ നിലയിലാണ്. അദ്ദേഹത്തിന് പ്രവർത്തിക്കാനാകുന്നില്ല. രാഹുൽ അദ്ദേഹത്തിന്റെ ജോലി ചെയ്യുന്നുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ ചുറ്റുമുള്ള നേതാക്കൾ കോൺഗ്രസിനെ അവസാനിപ്പിക്കുന്നതിനായി മറ്റുപാർട്ടിയിൽ നിന്ന് കരാർ എടുത്തതുപോലെയാണ് പ്രവർത്തിക്കുന്നത്.’’ സീഷാൻ പറഞ്ഞു.
സീഷാന്റെ പിതാവ് ബാബാ സിദ്ദിഖ് പാർട്ടിയിൽ നിന്ന് രാജിവെച്ചതിനെ തുടർന്ന് മുംബൈ യൂത്ത് കോൺഗ്രസ് പ്രസിഡൻറ് സ്ഥാനത്ത് നിന്ന് സീഷാൻ സിദ്ദിഖിനെ ബുധനാഴ്ച മാറ്റിയിരുന്നു. കോൺഗ്രസിൽ നിന്ന് രാജിവെച്ച ബാബാ സിദ്ദിഖ് അജിത് പവാർ നയിക്കുന്ന എൻസിപിയിലാണ് അംഗത്വമെടുത്തത്.
English Summary:
Zeeshan Siddique, son of former Congress leader Baba Siddique, describes the obstacles to meet Rahul Gandhi
40oksopiu7f7i7uq42v99dodk2-2024-02 40oksopiu7f7i7uq42v99dodk2-list mo-news-common-mumbainews 2a2o0fsavk8k2u998l36rl494c 40oksopiu7f7i7uq42v99dodk2-2024-02-23 5us8tqa2nb7vtrak5adp6dt14p-2024 mo-politics-leaders-rahulgandhi 5us8tqa2nb7vtrak5adp6dt14p-2024-02-23 5us8tqa2nb7vtrak5adp6dt14p-list mo-news-world-countries-india-indianews mo-politics-parties-congress 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024-02