INDIALATEST NEWS

കോടതി വിയോജിച്ചു; ബംഗാളിലെ സിംഹത്തിന്റെ പേര് മാറ്റും

കോടതി വിയോജിച്ചു; ബംഗാളിലെ സിംഹത്തിന്റെ പേര് മാറ്റും – Calcutta High Court on names for animals | Malayalam News, India News | Manorama Online | Manorama News

കോടതി വിയോജിച്ചു; ബംഗാളിലെ സിംഹത്തിന്റെ പേര് മാറ്റും

മനോരമ ലേഖകൻ

Published: February 23 , 2024 03:15 AM IST

Updated: February 22, 2024 11:37 PM IST

1 minute Read

കൊൽക്കത്ത ∙ മൃഗങ്ങൾക്കു ദൈവത്തിന്റെ പേരിട്ടതിൽ കൽക്കട്ട ഹൈക്കോടതി വിയോജിച്ചു. സീത, അക്ബർ എന്നീ സിംഹങ്ങളുടെ പേരു മാറ്റാൻ കോടതി ബംഗാൾ സർക്കാറിനോട് വാക്കാൽ ആവശ്യപ്പെട്ടു. പ്രജനനത്തിനായി ത്രിപുരയിൽ നിന്നു കൊണ്ടുവന്ന സിംഹങ്ങളിലെ പെൺസിംഹത്തിന് ‘സീത’ എന്നു പേരു നൽകിയതു മതവികാരങ്ങളെ വൃണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്താണ് കോടതിയെ സമീപിച്ചത്.
വളർത്തുമൃഗങ്ങൾക്ക് ദൈവത്തിന്റെ  പേരാണോ ഇടുന്നതെന്ന് സിലിഗുരിയിലെ ഹൈക്കോടതിയുടെ സർക്കീറ്റ് ബെഞ്ച് ചോദിച്ചു. മൃഗത്തിന് രബീന്ദ്രനാഥ ടഗോറിന്റെ പേര് ആരെങ്കിലും ഇടുമോ? സിംഹത്തിന് അക്ബർ എന്നു പേരിടുന്നതിനും വിയോജിപ്പാണുള്ളതെന്നും അക്ബർ മഹാനായ, മതേതരവാദിയായ മുഗൾ ചക്രവർത്തിയായിരുന്നുവെന്നും ജസ്റ്റിസ് സൗഗത ഭട്ടാചാര്യ പറഞ്ഞു. 

സിംഹങ്ങൾക്കു പേരിട്ടത് ത്രിപുര മൃഗശാല അധികൃതരാണെന്ന് ബംഗാൾ സർക്കാർ അറിയിച്ചു. പേരിന് ത്രിപുരയിൽ വിവാദങ്ങളില്ലായിരുന്നുവെന്നും പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോൾ തന്നെ ആവശ്യത്തിലധികം വിവാദങ്ങളുണ്ടെന്നും പേരു സംബന്ധിച്ച വിവാദം ഒഴിവാക്കാമായിരുന്നുവെന്നും കോടതി പറഞ്ഞു.കോടതി നിലപാട് കടുപ്പിച്ചതോടെ സിംഹങ്ങളുടെ പേരു മാറ്റാമെന്നു സർക്കാർ അറിയിച്ചു.

English Summary:
Calcutta High Court on names for animals

40oksopiu7f7i7uq42v99dodk2-2024-02 6anghk02mm1j22f2n7qqlnnbk8-2024-02 40oksopiu7f7i7uq42v99dodk2-list 6anghk02mm1j22f2n7qqlnnbk8-2024-02-22 40oksopiu7f7i7uq42v99dodk2-2024-02-22 mo-environment-lion mo-news-national-states-westbengal mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-highcourt mo-news-national-states-tripura 6anghk02mm1j22f2n7qqlnnbk8-2024 4i5cq9gn4eu173nij7prdmgfs8 40oksopiu7f7i7uq42v99dodk2-2024


Source link

Related Articles

Back to top button