റോബിൻസണ്‍, ബഷീർ ഇംഗ്ലണ്ട് ഇലവനിൽ
റാഞ്ചി: ഇന്ത്യക്ക് എതിരായ നാലാം ടെസ്റ്റ് ക്രിക്കറ്റിനുള്ള പ്ലേയിംഗ് ഇലവനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. രാജ്കോട്ടിൽ നടന്ന മൂന്നാം ടെസ്റ്റിൽ 434 റണ്‍സിനു പരാജയപ്പെട്ട ടീമിൽ രണ്ട് മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. പേസർ മാർക്ക് വുഡിനു പകരം ഒല്ലി റോബിൻസണും സ്പിന്നർ റെഹാൻ അഹമ്മദിനു പകരം ഷൊയ്ബ് ബഷീറും പ്ലേയിംഗ് ഇലവനിൽ ഇടം പിടിച്ചു. അഞ്ച് മത്സര പരന്പര സജീവമായി നിലനിർത്തണമെങ്കിൽ റാഞ്ചി ടെസ്റ്റ് ഇംഗ്ലണ്ടിനു ജയിച്ചേ മതിയാകൂ.
മൂന്ന് ടെസ്റ്റ് പൂർത്തിയായപ്പോൾ ഇന്ത്യ 2-1നു മുന്നിലാണ്. നാളെയാണ് ഇന്ത്യ x ഇംഗ്ലണ്ട് നാലാം ടെസ്റ്റ് ആരംഭിക്കുക.
Source link