WORLD

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ വീ​ണ്ടും പ​ര​സ്യ വ​ധ​ശി​ക്ഷ; ര​ണ്ടു​ പേ​രെ വെ​ടി​വ​ച്ചു കൊ​ന്നു


കാ​​​​​ബൂ​​​​​ൾ: അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​നി​​​​​ൽ വീ​​​​​ണ്ടും പ​​​​​ര​​​​​സ്യ വ​​​​​ധ​​​​​ശി​​​​​ക്ഷ ന​​​​​ട​​​​​പ്പാ​​​​​ക്കി താ​​​​​ലിബാ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​ർ. വ്യാ​​​​​ഴാ​​​​​ഴ്ച തെ​​​​​ക്കു​​​​​കി​​​​​ഴ​​​​​ക്ക​​​​​ൻ അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​നി​​​​​ലെ സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ ര​​​​​ണ്ട് കു​​​​​റ്റ​​​​​വാ​​​​​ളി​​​​​ക​​​​​ളെ പ​​​​​ര​​​​​സ്യ​​​​​മാ​​​​​യി വെ​​​​​ടി​​​​​വ​​​​​ച്ചു കൊ​​​​​ന്നു. ഗ​​​​​സ്‌​​​​​നി ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ലെ അ​​​​​ലി ലാ​​​​​ല​​​​​യി​​​​​ൽ ആ​​​​​യി​​​​​ര​​​​​ങ്ങ​​​​​ളെ സാ​​​​​ക്ഷി​​​​​യാ​​​​​ക്കി​​​​​യാ​​​​​ണ് വ​​​​​ധ​​​​​ശി​​​​​ക്ഷ ന​​​​​ട​​​​​പ്പാ​​​​​ക്കി​​​​​യ​​​​​ത്. വ​​​​​ധ​​​​​ശി​​​​​ക്ഷ​​​​​യ്ക്കു വി​​​​​ധി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​വ​​​​​ർ ആ​​​​​രെ​​​​​ന്നോ അ​​​​​വ​​​​​രു​​​​​ടെ കു​​​​​റ്റം എ​​​​​ന്തെ​​​​​ന്നോ വെ​​​​​ളി​​​​​വാ​​​​​ക്കാ​​​​​ൻ താ​​​ലി​​​​​ബാ​​​​​ൻ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം ത​​​​​യാ​​​​​റാ​​​​​യി​​​​​ട്ടി​​​​​ല്ല. ഉ​​​​​ച്ച​​​​​യ്ക്ക് ഒ​​​​​ന്നോ​​​​​ടെ​​​​​യാ​​​​​ണ് വ​​​​​ധ​​​​​ശി​​​​​ക്ഷ ന​​​​​ട​​​​​പ്പാ​​​​​ക്കാ​​​​​ൻ ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​ത്.

ഒ​​​​​രു കു​​​​​റ്റ​​​​​വാ​​​​​ളി​​​​​ക്കു​​​​​നേ​​​​​രേ എ​​​​​ട്ടു​​​​​ത​​​​​വ​​​​​ണ​​​​​യും മ​​​​​റ്റൊ​​​​​രാ​​​​​ൾ​​​​​ക്കു നേരേ ഏ​​​​​ഴു ത​​​​​വ​​​​​ണ​​​​​യും നി​​​​​റ​​​​​യൊ​​​​​ഴി​​​​​ച്ചു. മ​​​​​ര​​​​​ണം ഉ​​​​​റ​​​​​പ്പാ​​​​​ക്കി​​​​​യ ശേ​​​​​ഷം ആം​​​​​ബു​​​​​ല​​​​​ൻ​​​​​സു​​​​​ക​​​​​ൾ ഇ​​​​​വ​​​​​രു​​​​​ടെ മൃ​​​​​ത​​​​​ദേ​​​​​ഹം കൊ​​​​​ണ്ടു​​​​​പോ​​​​​യി. വ​​​​​ധ​​​​​ശി​​​​​ക്ഷ ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു മു​​​​​ൻ​​​​​പ് ഇ​​​​​ര​​​​​ക​​​​​ളു​​​​​ടെ ബ​​​​​ന്ധു​​​​​ക്ക​​​​​ളോ​​​​​ട്, കു​​​​​റ്റ​​​​​വാ​​​​​ളി​​​​​ക​​​​​ളോ​​​​​ട് ക്ഷ​​​​​മി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് അ​​​​​ഭ്യ​​​​​ർ​​​​​ഥി​​​​​ച്ചെ​​​​​ങ്കി​​​​​ലും അ​​​​​വ​​​​​ർ നി​​​​​ര​​​​​സി​​​​​ച്ചു. ഇ​​​​​തോ​​​​​ടെ​​​​​യാ​​​ണു വ​​​​​ധ​​​​​ശി​​​​​ക്ഷ ന​​​​​ട​​​​​പ്പാ​​​​​ക്കി​​​​​യ​​​​​ത്.


Source link

Related Articles

Back to top button