ഹൂതി ആക്രമണം; കപ്പൽ കത്തിനശിച്ചു

ദുബായി: എഡൻ കടലിടുക്കിൽ യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിൽ കപ്പൽ കത്തിനശിച്ചു. തുറമുഖ നഗരമായ ഏയ്ലാത്തിനു സമീപം ഹൂതികളുടെ മറ്റൊരാക്രമണം ഇസ്രയേൽ പരാജയപ്പെടുത്തി. രണ്ട് മിസൈലുകളാണ് ഹൂതികൾ തൊടുത്തുവിട്ടതെന്ന് ബ്രിട്ടീഷ് സൈന്യത്തിന്റെ യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ അറിയിച്ചു. ഹൂതികളുടെ ബാലിസ്റ്റിക് മിസൈലിനെ ഇസ്രയേൽ സൈന്യം ആകാശത്തുവച്ചുതന്നെ തകർത്തു. മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ചായിരുന്നു ആക്രമണം ചെറുത്തതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. എന്നാൽ ഒരു മിസൈൽ കപ്പൽ തകർത്തു. ഹൂതികൾ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. ചെങ്കടലിലെ ഏയ്ലാത്ത് ഇസ്രയേലിന്റെ പ്രധാന തുറമുഖ നഗരമാണ്.
Source link