INDIALATEST NEWS

ജീവനു ഭീഷണിയെന്നു റിപ്പോർട്ട്; മല്ലികാർജുൻ ഖർഗെയ്ക്ക് ഇസഡ് പ്ലസ് സുരക്ഷ

മല്ലികാർജുൻ ഖർഗെയ്ക്ക് ഇസഡ് പ്ലസ് സുരക്ഷ | Mallikarjun kharge gets Z plus security | National News | Malayalam News | Manorama News

ജീവനു ഭീഷണിയെന്നു റിപ്പോർട്ട്; മല്ലികാർജുൻ ഖർഗെയ്ക്ക് ഇസഡ് പ്ലസ് സുരക്ഷ

ഓൺലൈൻ ഡെസ്‍ക്

Published: February 22 , 2024 08:58 PM IST

1 minute Read

മല്ലികാർജുൻ ഖർഗെ (File Photo: Rahul R Pattom / Manorama)

ന്യൂഡൽഹി∙ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് ഇസഡ് പ്ലസ് സുരക്ഷ അനുവദിച്ചു. ഖർഗെയുടെ ജീവനു ഭീഷണിയുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടു പ്രകാരമാണ് തീരുമാനം. 10 എൻഎസ്ജി കമാൻഡോകൾ അടക്കം 55 ഉദ്യോഗസ്ഥർ ഖർഗെയ്ക്കു ചുറ്റും കാവലുണ്ടാകും. ബുള്ളറ്റ് പ്രൂഫ് വാഹനവും ഇസഡ് പ്ലസ് സുരക്ഷയിൽ ഉൾപ്പെടുന്നുണ്ട്. ഇസഡ് പ്ലസ്, ഇസഡ്, വൈ, എക്സ് എന്നിങ്ങനെ നാലുതരത്തിലുള്ള സുരക്ഷ സംവിധാനമാണുള്ളത്.
2019 വരെ, ഗാന്ധി കുടുംബത്തിന് എസ്പിജി സുരക്ഷ ഉണ്ടായിരുന്നു. പിന്നീടിത് ഇസഡ് പ്ലസിലേക്കു തരംതാഴ്ത്തി. പ്രധാനമന്ത്രിയുടെ സുരക്ഷ എസ്പിജിയാണ് കൈകാര്യം ചെയ്യുന്നത്. പ്രധാനമന്ത്രിയുടെയും മുൻ പ്രധാനമന്ത്രിമാരുടെയും അവരുടെ അടുത്ത കുടുംബത്തിന്റെയും സംരക്ഷണത്തിനായി രൂപീകരിച്ച ഒരു ഉന്നത സേനയാണിത്. 1984ൽ ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനു ശേഷമാണ് എസ്പിജി രൂപീകരിച്ചത്. മൂവായിരം പേർ അടങ്ങുന്ന സേനയാണ് എസ്പിജി.

English Summary:
Mallikarjun kharge gets Z plus security based on threat perception report

40oksopiu7f7i7uq42v99dodk2-2024-02 19et3thdnjo2ucvs048ttroi98 5us8tqa2nb7vtrak5adp6dt14p-list 5us8tqa2nb7vtrak5adp6dt14p-2024-02-22 40oksopiu7f7i7uq42v99dodk2-list mo-politics-leaders-mallikarjunkharge mo-news-world-countries-india-indianews mo-politics-parties-congress 40oksopiu7f7i7uq42v99dodk2-2024-02-22 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-2024-02


Source link

Related Articles

Back to top button