INDIALATEST NEWS

നാളെ കരിദിനം, മാർച്ച് 14നു ഡൽഹിയിൽ മഹാപഞ്ചായത്ത്; വൻ പ്രക്ഷോഭത്തിനൊരുങ്ങി കർഷകർ

മാർച്ച് 14നു ഡൽഹിയിൽ മഹാപഞ്ചായത്ത് | Farm union to observe black day tommorow | National News | Malayalam News | Manorama News

നാളെ കരിദിനം, മാർച്ച് 14നു ഡൽഹിയിൽ മഹാപഞ്ചായത്ത്; വൻ പ്രക്ഷോഭത്തിനൊരുങ്ങി കർഷകർ

ഓൺലൈൻ ഡെസ്‍ക്

Published: February 22 , 2024 09:12 PM IST

1 minute Read

ശംഭു അതിർത്തിയിൽ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചതിനെ തുടർന്ന് ഓടുന്ന കർഷകർ (PTI Photo)

ന്യൂഡ‍ൽഹി∙ ദില്ലോ ചലോ മാർച്ചിനിടെ യുവ കർഷകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് വൻ പ്രക്ഷോഭത്തിനൊരുങ്ങി സംയുക്ത കിസാൻ മോർച്ച. വെള്ളിയാഴ്ച രാജ്യത്തുടനീളം കർഷകർ കരിദിനം ആചരിക്കണമെന്നാണ് ആഹ്വാനം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ തുടങ്ങിയവരുടെ കോലങ്ങൾ വിവിധ കേന്ദ്രങ്ങളിൽ കത്തിക്കും. ഫെബ്രുവരി 26നു ഹൈവേകളിൽ കർഷകർ ട്രാക്ടർ മാർച്ച് നടത്തും. ഡൽഹി രാംലീല മൈതാനിയിൽ മാർച്ച് 14നു ഓൾ ഇന്ത്യാ കിസാൻ മസ്ദൂർ പഞ്ചായത്തും സംഘടിപ്പിക്കും. ഒരുലക്ഷം പേർ കിസാൻ മസ്ദൂർ പഞ്ചായത്തിൽ പങ്കെടുക്കുമെന്നാണു നേതാക്കളുടെ അവകാശവാദം.
ഇന്നലെയാണ് ശുഭ്കരണ്‍ സിങ് എന്ന യുവകർഷകൻ (21) ഹരിയാന പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ബാരിക്കേഡുകൾ മാറ്റാൻ ശ്രമിച്ച കർഷകരെ പിരിച്ചുവിടാൻ ഹരിയാന പൊലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം രാവിലെ ശംഭു, ഖനൗരി അതിർത്തികളിൽ സ്ഥിതി സംഘർഷഭരിതമായത്. മാർച്ച് അടുത്ത രണ്ടു ദിവസത്തേക്ക് നിർത്തിവച്ചതായും ഭാവി പരിപാടികൾ ഉടൻ തീരുമാനിക്കുമെന്നും നേതാക്കൾ വ്യക്തമാക്കിയിരുന്നു. അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രസർക്കാരിനു തലവേദനയായി മാറുകയാണ് കർഷക സമരം. 

English Summary:

Farm union to observe black day tommorow over farmers death at border

40oksopiu7f7i7uq42v99dodk2-2024-02 mo-news-common-farmers-tractor-rally 5us8tqa2nb7vtrak5adp6dt14p-list 5us8tqa2nb7vtrak5adp6dt14p-2024-02-22 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-farmersprotest 13eds8mekv5pqjtgdhp310s64g 40oksopiu7f7i7uq42v99dodk2-2024-02-22 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-2024-02


Source link

Related Articles

Back to top button