ജ്യോതികയെയും അജയ്‌യെയും വിറപ്പിച്ച് മാധവൻ; ശൈത്താൻ ട്രെയിലർ
ജ്യോതികയെയും അജയ്‌യെയും വിറപ്പിച്ച് മാധവൻ; ശൈത്താൻ ട്രെയിലർ | Shaitaan Trailer
ജ്യോതികയെയും അജയ്‌യെയും വിറപ്പിച്ച് മാധവൻ; ശൈത്താൻ ട്രെയിലർ
മനോരമ ലേഖകൻ
Published: February 22 , 2024 02:39 PM IST
1 minute Read
ട്രെയിലറില്‍ നിന്നും
അജയ് ദേവ്ഗൺ, ജ്യോതിക, മാധവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വികാസ് ബഹൽ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ‘ശൈത്താൻ’ ടീസർ എത്തി. മാധവനാകും സിനിമയിൽ ടൈറ്റിൽ കഥാപാത്രത്തിലെത്തുന്നത്. ബ്ലാക് മാജിക്കിന്റെ പൈശാചിക ലോകത്തേക്കു കൂട്ടിക്കൊണ്ടുപോകുന്ന സിനിമ പ്രേക്ഷകരെ വിറപ്പിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശ വാദം.
കൃഷ്ണദേവ് യാഗ്നിക് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം ‘വശി’ന്റെ റീമേക്ക് ആണ് ഈ സിനിമ. വശ് സിനിമയിൽ പ്രധാന കഥാപാത്രമായെത്തിയ ജാൻകി ബോധിവാല തന്നെയാണ് ഹിന്ദിയിലും ആ കഥാപാത്രത്തെ പുനരവതരിപ്പിക്കുന്നത്. ജാൻകിയുടെ ഗംഭീര പ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.
1998ൽ റിലീസ് ചെയ്ത പ്രിയദർശൻ ചിത്രം ഡോളി സജാ കെ രഹ്നാ എന്ന ഹിന്ദി ചിത്രത്തിനുശേഷം ജ്യോതിക അഭിനയിക്കുന്ന രണ്ടാമത്തെ ബോളിവുഡ് സിനിമ എന്ന പ്രത്യേകത കൂടി ശൈത്താനുണ്ട്. കൃഷ്ണദേവ് യാഗ്നിക്കിന്റേതാണ് തിരക്കഥ. ഛായാഗ്രഹണം സുധാകർ റെഡ്ഡി.
സംഗീതം അമിത് ത്രിവേദി. എഡിറ്റിങ് സന്ദീപ് ഫ്രാന്‍സിസ്. ജിയോ സ്റ്റുഡിയോസും ദേവ്ഗൺ ഫിലിസും ചേർന്നാണ് നിർമാണം.
സിനിമ പൂർണമായും വിദേശത്താണ് ചിത്രീകരിച്ചിരിക്കുന്നത്. മാർച്ച് എട്ടിന് ശൈത്താൻ തിയറ്ററുകളിെലത്തും.
English Summary:
Watch Shaitaan Trailer
7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024 mo-entertainment-movie-ajay-devgn 7rmhshc601rd4u1rlqhkve1umi-2024 7rmhshc601rd4u1rlqhkve1umi-2024-02 3drkil1nde9rg9mu9lkm1sljbp f3uk329jlig71d4nk9o6qq7b4-2024-02-22 mo-entertainment-common-teasertrailer mo-entertainment-movie-jyothika 7rmhshc601rd4u1rlqhkve1umi-2024-02-22 f3uk329jlig71d4nk9o6qq7b4-2024-02 f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-rmadhavan
Source link