ഉറക്കത്തിനിടെ മുറിയിലെ എസി പൊട്ടിത്തെറിച്ചു; യുവതിക്ക് ദാരുണാന്ത്യം
ഉറക്കത്തിനിടെ എസി പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം – Mumbai News | National News | Manorama News
ഉറക്കത്തിനിടെ മുറിയിലെ എസി പൊട്ടിത്തെറിച്ചു; യുവതിക്ക് ദാരുണാന്ത്യം
മനോരമ ലേഖകൻ
Published: February 22 , 2024 07:23 AM IST
1 minute Read
Image Credit:Artem_Furman/istockphoto.com
മുംബൈ ∙ ഉറക്കത്തിനിടെ മുറിയിലെ എസി പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് 45 വയസ്സുകാരി മരിച്ചു. വിലെപാർലെ ഈസ്റ്റിലെ അമിത് പരിവാർ സൊസൈറ്റിയിലാണ് സംഭവം. ഫ്ലാറ്റിൽ തനിച്ചു താമസിച്ചിരുന്ന സ്വരൂപ ഷാ ആണ് മരിച്ചത്. ഫ്ലാറ്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ വാതിൽ തകർത്ത് അകത്തു പ്രവേശിച്ചപ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്ന സ്വരൂപയെ കണ്ടെത്തിയത്.
ഉടൻ തന്നെ കൂപ്പർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ ഉണ്ട്. പൊലീസ് അപകടമരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ട് കാരണമാണ് എസി പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഷോർട്ട് സർക്യൂട്ടിന് സാധ്യത കൂടുതൽതണുപ്പുകാലങ്ങളിൽ എസി ഉപയോഗം കുറവായിരിക്കും. ഈ സമയത്ത് എലിയോ പാറ്റയോ മറ്റും എസി യൂണിറ്റിലെ വയർ കരണ്ടിട്ടുണ്ടെങ്കിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. കൂടുതൽ പൊട്ടിത്തെറികളും ഷോർട്ട് സർക്യൂട്ട് കാരണമാണ് സംഭവിക്കുന്നത്. ചൂടുകാലമാകുന്നതിനു മുൻപ് മെക്കാനിക്കിനെ വിളിച്ചു സർവീസ് ചെയ്തതിനു ശേഷം മാത്രം എസി ഉപയോഗിക്കുന്നതാണ് ഉത്തമം. –കെ.ജെ. ജോർജ്, രാരികോ ഫയർ എൻജിനീയേഴ്സ്, കാന്തിവ്‌ലി
English Summary:
Woman dies after air conditioner explodes due to short circuit
40oksopiu7f7i7uq42v99dodk2-2024-02 3mgkkdi4tll2p1lbs6v9o44rse 40oksopiu7f7i7uq42v99dodk2-list mo-news-common-mumbainews mo-health-death 40oksopiu7f7i7uq42v99dodk2-2024-02-22 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-list 5us8tqa2nb7vtrak5adp6dt14p-2024-02-22 mo-news-common-accident mo-news-world-countries-india-indianews 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024-02
Source link