വിമാനയാത്ര റദ്ദാക്കാൻ ബോംബ് വച്ചെന്ന് അവകാശവാദം; ബെംഗളൂരുവിൽ യുവാവ് അറസ്റ്റിൽ – Man Arrested for Creating ‘Bomb Scare’ | Bengaluru Airport | National News | Manorama News
വിമാനയാത്ര റദ്ദാക്കാൻ ബോംബ് വച്ചെന്ന് അവകാശവാദം; ബെംഗളൂരുവിൽ യുവാവ് അറസ്റ്റിൽ
മനോരമ ലേഖകൻ
Published: February 22 , 2024 07:44 AM IST
1 minute Read
പ്രതീകാത്മക ചിത്രം (Image Credit : FabioIm/istockphoto)
ബെംഗളൂരു ∙ ഭീകരസംഘടനയിൽ അംഗമാണെന്നും വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നും അവകാശപ്പെട്ട യുവാവിനെ വിമാനത്താവളത്തിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ലക്നൗവിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യാൻ എത്തിയ ആദർശ് കുമാർ (21) ആണ് അറസ്റ്റിലായത്.
സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ആദർശ് അവസാനനിമിഷം വിമാനത്തിൽ കയറാൻ വിസമ്മതിച്ചതോടെ ജീവനക്കാർ പിടികൂടി പൊലീസിനെ ഏൽപിച്ചു. തുടർന്നുള്ള ചോദ്യംചെയ്യലിലാണ് ഭീകര സംഘടനയിലെ അംഗമാണു താനെന്നും വിമാനം യാത്രാമധ്യേ പൊട്ടിത്തെറിക്കുമെന്നും ഇയാൾ പറഞ്ഞത്. എന്നാൽ, ബെംഗളൂരുവിലെ കോളജിൽ പഠിക്കുന്ന ഇയാൾ പ്രണയനൈരാശ്യത്തെ തുടർന്ന് നാട്ടിലേക്കു തിരിച്ചുപോകാൻ എത്തിയതായിരുന്നെന്നും മനസ്സുമാറിയതിനാൽ യാത്ര റദ്ദാക്കാൻ നുണ പറഞ്ഞതാണെന്നും വിമാനത്താവള പൊലീസ് അറിയിച്ചു.
English Summary:
Man Arrested for Creating ‘Bomb Scare’ at Bengaluru Airport
40oksopiu7f7i7uq42v99dodk2-2024-02 mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 5us8tqa2nb7vtrak5adp6dt14p-2024-02-22 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-bengalurunews 1j50t8i6cuc72jer96m79e5v0p 40oksopiu7f7i7uq42v99dodk2-2024-02-22 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-2024-02
Source link