INDIALATEST NEWS

ആദായനികുതി: കോൺഗ്രസിന്റെ അക്കൗണ്ടുകളിൽ നിന്ന് 65.25 കോടി ഈടാക്കി

ആദായനികുതി: കോൺഗ്രസിന്റെ അക്കൗണ്ടുകളിൽ നിന്ന് 65.25 കോടി ഈടാക്കി – Income tax department recovers sixty five crores from congress account | Malayalam News, India News | Manorama Online | Manorama News

ആദായനികുതി: കോൺഗ്രസിന്റെ അക്കൗണ്ടുകളിൽ നിന്ന് 65.25 കോടി ഈടാക്കി

മനോരമ ലേഖകൻ

Published: February 22 , 2024 03:06 AM IST

Updated: February 21, 2024 09:48 PM IST

1 minute Read

അപ്‌ലറ്റ് ട്രൈബ്യൂണലിൽ വാദം നടക്കുന്നതിനിടെ ആദായനികുതി വകുപ്പിന്റെ നടപടി

ന്യൂഡൽഹി ∙ നികുതിയിനത്തിൽ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് 65.25 കോടി രൂപ ആദായനികുതി വകുപ്പ് ഈടാക്കി. പാർട്ടിയുടെ 9 അക്കൗണ്ടുകൾ നികുതി വകുപ്പ് കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹർജിയിൽ നികുതി വകുപ്പ് അപ്‌ലറ്റ് ട്രൈബ്യൂണൽ വാദം കേൾക്കുന്നതിനിടെയാണ് അക്കൗണ്ടുകളിൽനിന്ന് തുക ഈടാക്കിയതായി കോൺഗ്രസ് അറിയിച്ചത്. 
കോൺഗ്രസിന്റെ അക്കൗണ്ടിൽനിന്ന് 60.25 കോടിയും യൂത്ത് കോൺഗ്രസ്, എൻഎസ്‌യുഐ എന്നിവയുടെ അക്കൗണ്ടുകളിൽനിന്ന് 5 കോടിയുമാണ് ഈടാക്കിയത്. നികുതിയിനത്തിൽ കോൺഗ്രസ് 210 കോടി രൂപ അടയ്ക്കാനുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ വാദം. ദേശീയ പാർട്ടികൾ നികുതി നൽകേണ്ടതുണ്ടോയെന്നും ബിജെപി നികുതി അടയ്ക്കുന്നുണ്ടോയെന്നും കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ ചോദിച്ചു. അപ്‌ലറ്റ് ട്രൈബ്യൂണലിൽ വാദം ഇന്നും തുടരും. 

English Summary:
Income tax department recovers sixty five crores from congress account

40oksopiu7f7i7uq42v99dodk2-2024-02 6anghk02mm1j22f2n7qqlnnbk8-2024-02 40oksopiu7f7i7uq42v99dodk2-list mo-politics-parties-youthcongress 6anghk02mm1j22f2n7qqlnnbk8-2024-02-21 40oksopiu7f7i7uq42v99dodk2-2024-02-21 mo-business-incometaxdepartment mo-politics-parties-bjp av964qb3g679u3v15624gfcp mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-congress 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024


Source link

Related Articles

Back to top button