വിവാഹിതയായതിന്റെ പേരിൽ മിലിറ്ററി നഴ്സിനെ പിരിച്ചുവിട്ടത് ഭരണഘടനാവിരുദ്ധം; സുപ്രീം കോടതിയുടെ സുപ്രധാന വിധി
വിവാഹിതയായതിന്റെ പേരിൽ മിലിറ്ററി നഴ്സിനെ പിരിച്ചുവിട്ടത് ഭരണഘടനാവിരുദ്ധം; സുപ്രീം കോടതിയുടെ സുപ്രധാന വിധി – Dismissal of military nurse for being married unconstitutional orders Supreme Court | India News, Malayalam News | Manorama Online | Manorama News
വിവാഹിതയായതിന്റെ പേരിൽ മിലിറ്ററി നഴ്സിനെ പിരിച്ചുവിട്ടത് ഭരണഘടനാവിരുദ്ധം; സുപ്രീം കോടതിയുടെ സുപ്രധാന വിധി
മനോരമ ലേഖകൻ
Published: February 22 , 2024 03:10 AM IST
1 minute Read
വിധി 36 വർഷം മുമ്പു പിരിച്ചുവിടപ്പെട്ട മലയാളി നഴ്സിന്റെ കേസിൽ
സുപ്രീം കോടതി
ന്യൂഡൽഹി ∙ വിവാഹിതയാണെന്നതും കുടുംബ ഉത്തരവാദിത്തങ്ങളുണ്ടെന്നതും ചൂണ്ടിക്കാട്ടി സ്ത്രീയെ ജോലിയിൽ നിന്നു പിരിച്ചുവിടുന്നതു ഭരണഘടനാവിരുദ്ധമെന്നു സുപ്രീം കോടതി വിധിച്ചു. കരസേനയിലെ മിലിറ്ററി നഴ്സിങ് സർവീസിൽ നിന്ന് 36 വർഷം മുൻപു പിരിച്ചുവിടപ്പെട്ട മലയാളി നഴ്സ് സെലിന ജോണിന്റെ കേസിലാണു സുപ്രധാനവിധി. നഷ്ടപരിഹാരമായ 60 ലക്ഷം രൂപ 8 ആഴ്ചയ്ക്കുള്ളിൽ നൽകാനും കോടതി നിർദേശിച്ചു.
ഇപ്പോൾ ചെന്നൈയിൽ താമസിക്കുന്ന സെലിന 1982 ലാണ് ഡൽഹിയിലെ സൈനിക ആശുപത്രിയിൽ ട്രെയിനായി ജോലിയിൽ പ്രവേശിച്ചത്. 1985 ൽ ലഫ്റ്റനന്റ് റാങ്കിൽ സെക്കന്ദരാബാദിലായിരുന്നു ആദ്യ നിയമനം. 1988 ൽ ലക്നൗവിലായിരിക്കെ വിവാഹിതയായതിനു പിന്നാലെയാണ് സേന ഒഴിവാക്കിയത്. കേസ് തുടരുന്നതിനിടെ, സെലിനയെ പിരിച്ചുവിടാൻ കാരണമായ സേവന വ്യവസ്ഥ കരസേന 1995 ൽ റദ്ദാക്കിയിരുന്നു.
ഇതിനിടെ, സെലിനയെ ജോലിയിൽ തിരിച്ചെടുക്കാൻ ആംഡ് ഫോഴ്സസ് ട്രൈബ്യൂണലിന്റെ ലക്നൗ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കേന്ദ്ര സർക്കാർ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. സെലിന ഇടക്കാലത്തു സ്വകാര്യ സ്ഥാപനത്തിൽ നഴ്സായി ജോലി ചെയ്തിരുന്നതായി അവരുടെ അഭിഭാഷകരായ അജിത് കാക്കർ കോടതിയിൽ ചൂണ്ടിക്കാട്ടി. സേനയുടെ നടപടി തെറ്റായിരുന്നുവെന്നു കോടതി വ്യക്തമാക്കി. ഇതംഗീകരിക്കുന്നതു മനുഷ്യന്റെ അന്തസ്സിനും അവകാശത്തിനും എതിരാണെന്നു ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവർ ചൂണ്ടിക്കാട്ടി.
English Summary:
Dismissal of military nurse for being married unconstitutional orders Supreme Court
40oksopiu7f7i7uq42v99dodk2-2024-02 mo-news-common-malayalamnews 6anghk02mm1j22f2n7qqlnnbk8-2024-02 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt 6anghk02mm1j22f2n7qqlnnbk8-2024-02-22 40oksopiu7f7i7uq42v99dodk2-2024-02-22 6anghk02mm1j22f2n7qqlnnbk8-2024 2h8ufi1foov6f6gd4d88ahqar5 40oksopiu7f7i7uq42v99dodk2-2024
Source link