ന്യൂയോർക്ക്: ആകാശമധ്യേ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ ഒപ്പമുണ്ടായിരുന്നവർ ബലപ്രയോഗത്തിൽ കീഴടക്കി കെട്ടിയിട്ടു. ന്യൂമെക്സിക്കോയിലെ ആൽബുക്വർക്കിയിൽനിന്നു ഷിക്കാഗോയിലേക്കു പറന്ന അമേരിക്കൻ എയർലൈൻ വിമാനത്തിലായിരുന്നു സംഭവം. യാത്ര തുടങ്ങി അര മണിക്കൂറായപ്പോൾ വിമാനത്തിനുള്ളിൽ അതിശക്തമായി കാറ്റടിക്കാൻ തുടങ്ങി. യാത്രക്കാർ നോക്കിയപ്പോൾ ഒരാൾ എമർജൻസി വാതിൽ തുറക്കുന്ന കാഴ്ചയാണു കണ്ടത്. സമീപത്തുണ്ടായിരുന്ന ആറു പേർ ചേർന്ന് ഇയാളെ കീഴടങ്ങി കാലും കൈയും കെട്ടിയിടുകയായിരുന്നു.
വിമാനം ആൽബുക്വർക്കയിൽ തിരിച്ചിറക്കി അക്രമിയെ പോലീസിനു കൈമാറി.
Source link