ഭക്ഷണമില്ലാത്തതിനു ഭാര്യയുമായി തർക്കം; എൽപിജി സിലിണ്ടർ പൊട്ടിക്കുമെന്നു ഭീഷണിപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

എൽപിജി സിലിണ്ടർ പൊട്ടിത്തെറിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ | Man arrested in Nagpur | National News | Malayalam News | Manorama News
ഭക്ഷണമില്ലാത്തതിനു ഭാര്യയുമായി തർക്കം; എൽപിജി സിലിണ്ടർ പൊട്ടിക്കുമെന്നു ഭീഷണിപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ
ഓൺലൈൻ ഡെസ്‍ക്
Published: February 21 , 2024 07:10 PM IST
1 minute Read
പ്രതീകാത്മക ചിത്രം
മുംബൈ∙ ഭക്ഷണം പാകം ചെയ്യാത്തതിന്റെ പേരിൽ ഭാര്യയുമായുള്ള തർക്കത്തെത്തുടർന്ന് എൽപിജി സിലിണ്ടർ പൊട്ടിത്തെറിപ്പിച്ച് അപകടപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയ 46കാരൻ അറസ്റ്റിൽ. ഭാര്യയെയും രണ്ട് മക്കളെയും വീടിനുള്ളിൽ ബന്ദികളാക്കിയ ശേഷമായിരുന്നു നാടിനെ മുൾമുനയിൽ നിർത്തിയ ഇയാളുടെ നാടകം അരങ്ങേറിയത്. ചൊവാഴ്ച ഉച്ചയോടെ മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ഭാര്യയുടെയും മക്കളുടെയും നിലവിളി കേട്ട നാട്ടുകാർ ഓടിക്കൂടിയെങ്കിലും പിന്മാറാൻ ഇയാൾ തയാറായില്ല.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ജനാലയിലൂടെ ഇയാളോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഗ്യാസ് സിലിണ്ടർ പൈപ്പ് ഓൺ ചെയ്യുകയും തീപ്പെട്ടി കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ ക്ഷമയോടെ കാത്തിരുന്ന ശേഷം അഗ്നിശമനസേനാ ഉദ്യോഗസ്ഥരോടു വീടിനുള്ളിലേക്ക് പ്രവേശിക്കാൻ ആവശ്യപ്പെടുകയായിരുന്നു. വീടിനകത്തുള്ളവരുടെ സുരക്ഷ ഉറപ്പാക്കി അഗ്നിശമനസേനാംഗങ്ങൾ നടത്തിയ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. പ്രതിയോടു സംസാരിച്ച ശേഷം തന്ത്രപൂർവം ഭാര്യയേയും രണ്ടു കുട്ടികളെയും വീടിനു പുറത്തേക്കിറക്കുകയായിരുന്നു.
പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയ്ക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നാണു വിവരം. വലിയ സ്ഫോടനവും ആളപായവുമാണ് ഒഴിവായതെന്നു പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
English Summary:
Man arrested in Nagpur for thratening to blow up house after wife refuses to cook
13fbith809uuhisogh0cvjupgf 40oksopiu7f7i7uq42v99dodk2-2024-02 5us8tqa2nb7vtrak5adp6dt14p-list 5us8tqa2nb7vtrak5adp6dt14p-2024-02-21 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 40oksopiu7f7i7uq42v99dodk2-2024-02-21 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-2024-02 mo-news-national-states-maharashtra-nagpur mo-crime-crime-news
Source link