ബിഹാറിൽ വാഹനാപകടം; ജോലി കഴിഞ്ഞ് മടങ്ങിയ 9 പാചക തൊഴിലാളികൾ മരിച്ചു – Road Accident | Bihar’s Lakhisarai | Manorama Online News
ബിഹാറിൽ വാഹനാപകടം; ജോലി കഴിഞ്ഞ് മടങ്ങിയ 9 പാചക തൊഴിലാളികൾ മരിച്ചു
മനോരമ ലേഖകൻ
Published: February 21 , 2024 08:19 PM IST
1 minute Read
Representative Image∙ Dragos Asaftei/ Shutterstock
പട്ന ∙ ബിഹാറിലെ ലഖിസരായിയിൽ റോഡപകടത്തിൽ 9 പേർ മരിച്ചു. പരുക്കേറ്റ അഞ്ചു പേരെ പട്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ പേർക്കു കയറാവുന്ന ഫട്ഫട് ഓട്ടോറിക്ഷയിൽ ട്രക്കിടിച്ചായിരുന്നു അപകടം.
മുംഗേർ ജമൽപുർ സ്വദേശികളായ പാചക തൊഴിലാളികളാണു മരിച്ചത്. സിക്കന്ത്രയിൽ പാചകജോലി കഴിഞ്ഞ് രാത്രി ലഖിസരായി റെയിൽവേ സ്റ്റേഷനിലേക്കു പോവുകയായിരുന്നു സംഘം. ഓട്ടോയിലിടിച്ച ട്രക്ക് പൊലീസ് പിടികൂടിയെങ്കിലും ഡ്രൈവർ കടന്നുകളഞ്ഞു.
English Summary:
9 killed in road accident in Bihar’s Lakhisarai
40oksopiu7f7i7uq42v99dodk2-2024-02 5us8tqa2nb7vtrak5adp6dt14p-list 5us8tqa2nb7vtrak5adp6dt14p-2024-02-21 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 7o29te4pp5asvh61nun82j95og mo-crime-roadaccident mo-news-national-states-bihar 40oksopiu7f7i7uq42v99dodk2-2024-02-21 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-2024-02
Source link