പൊലീസുകാരൻ സ്റ്റേഷനിൽ ജീവനൊടുക്കി -Latest News | Manorama Online
പൊലീസുകാരൻ സ്റ്റേഷനിൽ ജീവനൊടുക്കി; സർവീസ് തോക്കിൽനിന്നു വെടിയുതിർത്ത് മരണം
ഓൺലൈൻ ഡെസ്ക്
Published: February 21 , 2024 08:14 AM IST
1 minute Read
പ്രതീകാത്മക ചിത്രം
മുംബൈ ∙ നാസിക്കിൽ പൊലീസ് കോൺസ്റ്റബിൾ സ്റ്റേഷനിൽ വച്ച് സർവീസ് തോക്കിൽ നിന്നു വെടിയുതിർത്ത് ജീവനൊടുക്കി. അശോക് നജാൻ (40) എന്ന പൊലീസുകാരനാണ് ആത്മഹത്യ ചെയ്തത്.
വെടിയൊച്ച കേട്ട് ഓടിക്കൂടിയ സഹപ്രവർത്തകർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രശ്നങ്ങൾ ഉള്ളതായി അദ്ദേഹം പറഞ്ഞിട്ടില്ലെന്ന് സഹപ്രവർത്തകർ വ്യക്തമാക്കി.
എസ്പി ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)
English Summary:
In Nashik, a police constable committed suicide by firing a service gun at the station
40oksopiu7f7i7uq42v99dodk2-2024-02 mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-common-mumbainews 40oksopiu7f7i7uq42v99dodk2-2024-02-21 mo-health-death 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-list 5us8tqa2nb7vtrak5adp6dt14p-2024-02-21 7hvthrijjtc31a7d30cv1qeec2 mo-news-world-countries-india-indianews 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024-02
Source link