ചിരിച്ചന്തം കൂട്ടാൻ ശസ്ത്രക്രിയ; നവവരൻ മരിച്ചു
ചിരിച്ചന്തം കൂട്ടാൻ ശസ്ത്രക്രിയ; നവവരൻ മരിച്ചു – Groom to be hyderabad man Laxmi Narayana Vinjam dies during smile enhancement surgery | India News, Malayalam News | Manorama Online | Manorama News
ചിരിച്ചന്തം കൂട്ടാൻ ശസ്ത്രക്രിയ; നവവരൻ മരിച്ചു
മനോരമ ലേഖകൻ
Published: February 21 , 2024 03:50 AM IST
1 minute Read
ലക്ഷ്മി നാരായണ വിൻജം
ഹൈദരാബാദ് ∙ വിവാഹത്തിനു മുൻപ് ചിരിയുടെ ഭംഗി വർധിപ്പിക്കാൻ ശസ്ത്രക്രിയയ്ക്കു വിധേയനായ യുവാവ് മരിച്ചു. അനസ്തീസിയ അമിത അളവിൽ നൽകിയതാണു മരണകാരണമെന്ന് നവവരന്റെ പിതാവ് ആരോപിച്ചു. ജൂബിലി ഹിൽസിലെ എഫ്എംഎസ് ഇന്റർനാഷനൽ ഡെന്റൽ ക്ലിനിക്കിൽ കഴിഞ്ഞ വെള്ളിയാഴ്ച സ്മൈൽ ഡിസൈനിങ് ശസ്ത്രക്രിയയ്ക്കു വിധേയനായ ലക്ഷ്മി നാരായണ വിൻജം (28) ആണ് മരിച്ചത്.
ശസ്ത്രക്രിയയ്ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു മകനെന്നും ആശുപത്രി ജീവനക്കാർ വിളിച്ചറിയിച്ചതനുസരിച്ച് അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുൻപുതന്നെ മരണം സംഭവിച്ചെന്നും ലക്ഷ്മി നാരായണന്റെ പിതാവ് രാമുലു പറഞ്ഞു. യുവാവിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആശുപത്രിക്കെതിരെ കേസ് എടുത്തു.
English Summary:
Groom to be hyderabad man Laxmi Narayana Vinjam dies during smile enhancement surgery
40oksopiu7f7i7uq42v99dodk2-2024-02 40oksopiu7f7i7uq42v99dodk2-2024-02-20 6anghk02mm1j22f2n7qqlnnbk8-2024-02 40oksopiu7f7i7uq42v99dodk2-list mo-health-death mo-news-national-states-andhrapradesh-hyderabad mo-news-common-malayalamnews 6anghk02mm1j22f2n7qqlnnbk8-2024-02-20 mo-news-world-countries-india-indianews 2iidnb38bbm86d05k2msrkauq2 6anghk02mm1j22f2n7qqlnnbk8-list 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024
Source link