INDIALATEST NEWS

ജമ്മു– കശ്മീരിൽ‌ 32,000 കോടിയുടെ പദ്ധതികൾക്ക് തുടക്കം

ജമ്മു– കശ്മീരിൽ‌ 32,000 കോടിയുടെ പദ്ധതികൾക്ക് തുടക്കം – Thirty two thousand crore projects started in Jammu and Kashmir | Malayalam News, India News | Manorama Online | Manorama News

ജമ്മു– കശ്മീരിൽ‌ 32,000 കോടിയുടെ പദ്ധതികൾക്ക് തുടക്കം

മനോരമ ലേഖകൻ

Published: February 21 , 2024 03:51 AM IST

1 minute Read

നരേന്ദ്ര മോദി

ജമ്മു ∙ കുടുംബാധിപത്യ രാഷ്ട്രീയത്തിൽ നിന്നുള്ള മോചനമാണു ജമ്മു–കശ്മീരിന്റെ വികസനത്തിനു വഴി തെളിച്ചതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജമ്മുവിലും കശ്മീരിലും 32,000 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചില കുടുംബങ്ങളുടെ നേട്ടത്തിനു വേണ്ടി മാത്രമായിരുന്നു കശ്മീരിലെ ഭരണം. അവർക്കു മാത്രമാണു നേട്ടമുണ്ടായിരുന്നത്. പ്രത്യേക പദവി എടുത്തു കളഞ്ഞതോടെയാണ് ജമ്മു കശ്മീരിൽ വികസനം സാധ്യമായത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റെയിൽവേ, വ്യോമയാനം, റോഡ് ഗതാഗതം തുടങ്ങി വിവിധ മേഖലകളിലാണ് പദ്ധതികൾ നടപ്പാക്കുന്നത്. താഴ്‌വരയിലെ ആദ്യത്തെ ഇലക്ട്രിക് ട്രെയിനും മോദി ഫ്ലാഗ് ഓഫ് ചെയ്തു. സംഗൽദാനും ബാരാമുള്ളയ്ക്കുമിടയിലാണ് ഈ ട്രെയിൻ സർവീസ് നടത്തുക. ഇതോടൊപ്പം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 13,500 കോടി രൂപയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മോദി ഓൺലൈനായി തുടക്കമിട്ടു. 

English Summary:
Thirty two thousand crore projects started in Jammu and Kashmir

40oksopiu7f7i7uq42v99dodk2-2024-02 6anghk02mm1j22f2n7qqlnnbk8-2024-02 40oksopiu7f7i7uq42v99dodk2-list 6anghk02mm1j22f2n7qqlnnbk8-2024-02-21 mo-auto-trains 40oksopiu7f7i7uq42v99dodk2-2024-02-21 mo-news-national-states-jammukashmir mo-educationncareer-school mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 6anghk02mm1j22f2n7qqlnnbk8-2024 mo-politics-leaders-narendramodi 5n7lj9tdn4putbkho247u3rgjl 40oksopiu7f7i7uq42v99dodk2-2024


Source link

Related Articles

Back to top button