INDIALATEST NEWS

മറാഠാ വിഭാഗത്തിന് 10% സംവരണം

മറാഠാ വിഭാഗത്തിന് 10% സംവരണം – Ten percentage reservation for Maratha community | Malayalam News, India News | Manorama Online | Manorama News

മറാഠാ വിഭാഗത്തിന് 10% സംവരണം

മനോരമ ലേഖകൻ

Published: February 21 , 2024 03:51 AM IST

1 minute Read

മനോജ് ജരാംഗെ പാട്ടീൽ ജൽനയിലെ സംവരണ പ്രക്ഷോഭ സ്ഥലത്ത് സംസാരിക്കുന്നു (Pic by @JarangeManoj/X) (ഫയൽ ചിത്രം)

മുംബൈ ∙മഹാരാഷ്ട്രയിലെ പ്രമുഖ സമുദായമായ മറാഠാ വിഭാഗത്തിന് തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ 10 ശതമാനം സംവരണം ഉറപ്പാക്കുന്ന ബിൽ നിയമസഭ ഐകകണ്ഠ്യേന പാസാക്കി. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതാണ് പ്രഖ്യാപനമെന്ന് ആരോപിച്ച മറാഠാ സംവരണ പ്രക്ഷോഭനേതാവ് മനോജ് ജരാങ്കെ പാട്ടീൽ, സമരം തുടരുമെന്നു വ്യക്തമാക്കി.
സമുദായത്തെ ഒബിസിയിൽപ്പെടുത്തി സംവരണം പ്രഖ്യാപിക്കണമെന്നാണ് പാട്ടീലിന്റെ ആവശ്യം. പുതിയ സംവരണത്തോടെ ആകെ സംവരണം 62 ശതമാനത്തിലേക്ക് ഉയർന്നു. മൊത്തം സംവരണം 50 ശതമാനം പിന്നിടാൻ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്.

ശിവാജിയുടെ വാൾ ‘സംസ്ഥാന ആയുധം’
മുംബൈ ∙ ഛത്രപതി ശിവാജി ഉപയോഗിച്ചിരുന്ന വാളിനെ മഹാരാഷ്ട്രയുടെ ഒൗദ്യോഗിക ആയുധമായി സർക്കാർ പ്രഖ്യാപിച്ചു. ദാണ്ഡ്പഠ എന്നാണ് ഇത് അറിയപ്പെടുന്നത്. മറാഠാ സമുദായത്തെ ഇത് സ്വാധീനിക്കുമെന്നാണു കണക്കുകൂട്ടൽ. മറാഠ കാലാൾപ്പടയുടെ പ്രധാന ആയുധവും ദാണ്ഡ്പഠ ആയിരുന്നു.

English Summary:
Ten percentage reservation for Maratha community

40oksopiu7f7i7uq42v99dodk2-2024-02 6anghk02mm1j22f2n7qqlnnbk8-2024-02 40oksopiu7f7i7uq42v99dodk2-list mo-judiciary-supremecourt 6anghk02mm1j22f2n7qqlnnbk8-2024-02-21 40oksopiu7f7i7uq42v99dodk2-2024-02-21 mo-news-national-states-maharashtra mo-politics-elections-loksabhaelections2024 15kd2skjfskrupjak16be2f8nh mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-common-marathareservationprotest 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024


Source link

Related Articles

Back to top button