അധിക പാൽവിലയും കാലിത്തീറ്റ സബ്സിഡിയും ലഭ്യമാക്കും: മിൽമ യൂണിയൻ
തിരുവനന്തപുരം: ക്ഷീരകർഷകർക്കായി അധിക പാൽവിലയും കാലിത്തീറ്റ സബ്സിഡിയും പ്രഖ്യാപിച്ച് മിൽമ തിരുവനന്തപുരം മേഖല യൂണിയൻ (ടിആർസിഎംപിയു). ക്ഷീരകർഷകർക്ക് മാർച്ച് ഒന്നു മുതൽ ലിറ്ററൊന്നിന് അഞ്ച് രൂപ വീതം അധിക പാൽവില നൽകുന്നതിന് തിരുവനന്തപുരം മേഖല യൂണിയൻ ഭരണസമിതി തീരുമാനിച്ചതായി ചെയർമാൻ മണി വിശ്വനാഥ് അറിയിച്ചു. 3.50 രൂപ ക്ഷീരസംഘങ്ങൾക്ക് അധിക പാൽവിലയായി നൽകും. 1.50 രൂപ മേഖല യൂണിയനിൽ സംഘത്തിന്റെ അധിക ഓഹരിനിക്ഷേപമായി സ്വീകരിക്കും. ക്ഷീരസംഘങ്ങൾക്കു ലഭിക്കുന്ന 3.50 രൂപയിൽ മൂന്നു രൂപയാണ് ക്ഷീരകർഷകർക്ക് ലഭിക്കുക. അൻപത് പൈസ സംഘങ്ങളുടെ കൈകാര്യ ചെലവിനായി ഉപയോഗിക്കാം.
ഇതോടെ തിരുവനന്തപുരം മേഖലാ യൂണിയന്റെ പരിധിയിലുള്ള ക്ഷീര സംഘങ്ങൾക്ക് ലഭിക്കുന്ന ശരാശരി പാൽവില ലിറ്ററൊന്നിനു 49.81 രൂപയായി വർധിക്കും. ഈ മാസവും ടിആർസിഎംപിയു അധിക പാൽ വിലയായി ലിറ്ററൊന്നിന് 3.50 നല്കിയിരുന്നു. ക്ഷീരസംഘങ്ങൾ വഴി വിൽപ്പന നടത്തുന്ന ഓരോ ചാക്ക് മിൽമ കാലിത്തീറ്റയ്ക്കും 100 രൂപ സബ്സിഡി അനുവദിക്കും. കർഷകരുടെ പാലളവിന് ആനുപാതികമായിട്ടാണ് കാലിത്തീറ്റ സബ്സിഡി നൽകുന്നത്. ഏകദേശം 3.75 കോടി രൂപയുടെ അധിക ചെലവ് മേഖലാ യൂണിയന് ഇതിലൂടെ ഉണ്ടാകും.

Source link