തലച്ചോറിലെ ചിപ്പ്; രോഗി ചിന്തയിലൂടെ മൗസ് പ്രവർത്തിപ്പിക്കുന്നു

ന്യൂയോർക്ക്: ന്യൂറാലിങ്കിന്റെ ചിപ്പ് തലച്ചോറിൽ ഘടിപ്പിച്ച രോഗിക്ക് ചിന്തകളിലൂടെ കന്പ്യൂട്ടർ മൗസ് പ്രവർത്തിപ്പിക്കാനുള്ള ശേഷി ലഭിച്ചതായി ന്യൂറാലിങ്ക് കന്പനി ഉടമ ഇലോൺ മസ്ക് അവകാശപ്പെട്ടു. നാഡീസംബന്ധ തകരാറുകൾ മൂലം ചലനശേഷി നഷ്ടപ്പെട്ടവരെ സഹായിക്കാൻ വികസിപ്പിച്ച ബ്രെയിൻ ചിപ്പ് കഴിഞ്ഞമാസം വിജയകരമായി ഒരു രോഗിയിൽ ഘടിപ്പിച്ചിരുന്നു. രോഗി പൂർണമായി സുഖം പ്രാപിച്ചുവെന്നാണ് മസ്ക് അറിയിച്ചത്. ചിന്തകളിലൂടെ കന്പ്യൂട്ടർ സ്ക്രീനിലുടനീളം മൗസ് ചലിപ്പിക്കാൻ രോഗിക്കു കഴിഞ്ഞു.
ന്യൂറാലിങ്കിന്റെ ആദ്യ ഉത്പന്നത്തിന്റെ പേര് ടെലിപ്പതി എന്നാണെന്ന് മസ്ക് നേരത്തേ അറിയിച്ചിരുന്നു. ചിന്തയിലൂടെ കന്പ്യൂട്ടറും ഫോണും പ്രവർത്തിപ്പിക്കാനുള്ള ശേഷി ടെലിപ്പതി നല്കും. അംഗഭംഗം വന്നവർക്കായിരിക്കും ഈ ഉപകരണം പ്രയോജനപ്പെടുക.
Source link