കളിക്കുന്നത് മികച്ച കളിക്കാരുമായി: കോച്ച്


“കേ​​ര​​ള​​ത്തി​​ലെ ഏ​​റ്റ​​വും ബെ​​സ്റ്റ് ക​​ളി​​ക്കാ​​രെ​​യാ​​ണ് ടീ​​മി​​ൽ എ​​ടു​​ത്തി​​ട്ടു​​ള്ള​​ത്. പ്ര​​തി​​രോ​​ധ​​ത്തി​​ലാ​​യാ​​ലും മി​​ഡ്ഫീ​​ൽ​​ഡി​​ലാ​​യാ​​ലും അ​​റ്റാ​​ക്കിം​​ഗി​​ലാ​​യാ​​ലും ഏ​​റ്റ​​വും ബെ​​സ്റ്റ് ക​​ളി​​ക്കാ​​രാ​​ണ് ന​​മ്മു​​ടേ​​ത്. അ​​വ​​രു​​ടെ ക​​ഴി​​വ് അ​​വ​​ർ ഗ്രൗ​​ണ്ടി​​ൽ ഇ​​നി പു​​റ​​ത്തെ​​ടു​​ക്ക​​ണ​​മെ​​ന്നേ​​യു​​ള്ളൂ. അ​​തി​​നു​​ള്ള ഗെ​​യിം പ്ലാ​​ൻ നാം ​​ചെ​​യ്തി​​ട്ടു​​ണ്ട്. ന​​മ്മു​​ടെ മൂ​​ന്ന് ഗോ​​ൾ​​കീ​​പ്പ​​ർ​​മാ​​രും ഒ​​ന്നി​​നൊ​​ന്നു മെ​​ച്ച​​മാ​​ണ്. അ​​തു​​കൊ​​ണ്ട് ന​​മു​​ക്ക് പേ​​ടി​​ക്കേ​​ണ്ട കാ​​ര്യ​​മി​​ല്ല. പി​​ന്നെ ഗെ​​യിം ആ​​ണ്. എ​​തി​​ർ​​ ടീ​​മി​​ന്‍റെ ശ​​ക്തി​​യും ദൗ​​ർ​​ബ​​ല്യ​​വും അ​​നു​​സ​​രി​​ച്ചാ​​ണ് റി​​സ​​ൾ​​ട്ട് ഉ​​ണ്ടാ​​കു​​ക. ആ​​സാ​​മു​​മാ​​യി ന​​ല്ല മ​​ത്സ​​രം ഉ​​ണ്ടാ​​കും. അ​​വ​​രെ സം​​ബ​​ന്ധി​​ച്ച് അ​​വ​​ർ​​ക്ക് അ​​നു​​കൂ​​ല​​മാ​​യ കാ​​ലാ​​വ​​സ്ഥ​​യാ​​ണ്. ഇ​​ത്ത​​രം കാ​​ലാ​​വ​​സ്ഥ​​ക​​ളി​​ൽ ക​​ളി​​ച്ചു പ​​രി​​ച​​യ​​മു​​ള്ള ടീ​​മാ​​ണ് അ​​വ​​ർ. മ​​ത്സ​​രം ട​​ർ​​ഫി​​ലാ​​യ​​തി​​നാ​​ൽ മ​​ഴ​​യാ​​ണെ​​ങ്കി​​ലും ക​​ളി മാ​​റ്റി​​വ​​യ്ക്കി​​ല്ല . നാ​​ളെ​​യും മ​​ഴ​​യു​​ണ്ടാ​​കു​​മെ​​ന്നാ​​ണ് കാ​​ലാ​​വ​​സ്ഥാ​​പ്ര​​വ​​ച​​നം. എ​​ന്താ​​യാ​​ലും കു​​ട്ടി​​ക​​ൾ വ​​ള​​രെ ഉ​​ത്സാ​​ഹ​​ത്തി​​ലാ​​ണ്; അ​​വ​​ർ സ​​ജ്ജ​​രു​​മാ​​ണ്.

ആ​​ക്ര​​മ​​ണ​​ശൈ​​ലി​​യോ​​ടെ സ്വ​​ത​​സി​​ദ്ധ​​മാ​​യ ഫു​​ട്ബോ​​ൾ​​ ത​​ന്നെ​​യാ​​ണ് ന​​മ്മ​​ൾ ക​​ളി​​ക്കു​​ക. അ​​റ്റാ​​ക്കിം​​ഗി​​നും ഡി​​ഫ​​ൻ​​സി​​നും തു​​ല്യ​​പ്രാ​​ധാ​​ന്യം കൊ​​ടു​​ത്തു​​കൊ​​ണ്ടു​​ള്ള ആ​​ക്ര​​മ​​ണ​​ ഫു​​ട്ബോ​​ളാ​​ണ് ന​​മ്മു​​ടേ​​ത്. അ​​വ​​രു​​ടെ മു​​ന്നേ​​റ്റ​​ത്തി​​ലെ ക​​ളി​​ക്കാ​​രെ​​ല്ലാം വ​​ള​​രെ മി​​ക​​ച്ച​​വ​​രാ​​ണ്. ന​​ന്നാ​​യി സ്കോ​​ർ ചെ​​യ്യു​​ന്ന ടീ​​മു​​മാ​​ണ്. വേ​​ഗ​​ത​​യി​​ലും കാ​​യി​​ക​​ക്ഷ​​മ​​ത​​യി​​ലും ന​​മ്മ​​ളേ​​ക്കാ​​ൾ മു​​ന്നി​​ലാ​​ണെ​​ങ്കി​​ലും ഗെ​​യിം പ്ലാ​​ൻ കൊ​​ണ്ട് ന​​മ്മു​​ടെ സ്ട്രാ​​റ്റ​​ജി​​യ​​നു​​സ​​രി​​ച്ച് ന​​മു​​ക്ക് അ​​വ​​രെ തോ​​ല്പി​​ക്കാ​​നാ​​കു​​മെ​​ന്നാ​​ണ് എ​​ന്‍റെ വി​​ശ്വാ​​സം.’’ സ​​തീ​​വ​​ൻ ബാ​​ല​​ൻ, കേ​​ര​​ള ടീം ​​ചീ​​ഫ് കോ​​ച്ച്


Source link

Exit mobile version