സോണിയയും നഡ്ഡയും എതിരില്ലാതെ രാജ്യസഭയിലേക്ക്; 15 സീറ്റുകളിലേക്ക് വോട്ടെടുപ്പ് 27ന്
സോണിയയും നഡ്ഡയും എതിരില്ലാതെ രാജ്യസഭയിലേക്ക്; 15 സീറ്റുകളിലേക്ക് വോട്ടെടുപ്പ് 27ന് – Sonia Gandhi and JP Nadda elected to Rajya Sabha unopposed | India News, Malayalam News | Manorama Online | Manorama News
സോണിയയും നഡ്ഡയും എതിരില്ലാതെ രാജ്യസഭയിലേക്ക്; 15 സീറ്റുകളിലേക്ക് വോട്ടെടുപ്പ് 27ന്
മനോരമ ലേഖകൻ
Published: February 21 , 2024 03:53 AM IST
1 minute Read
41 പേർ മത്സരമില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു
സോണിയ ഗാന്ധി (ചിത്രം: മനോരമ)
ന്യൂഡൽഹി ∙ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവരടക്കം 41 പേർ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സോണിയ രാജസ്ഥാനിൽനിന്നും നഡ്ഡ ഗുജറാത്തിൽനിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, എൽ.മുരുഗൻ തുടങ്ങിയവരും എതിരില്ലാതെ വിജയിച്ചവരുടെ പട്ടികയിലുണ്ട്. 41 ൽ 20 എണ്ണം ബിജെപിക്കും 6 എണ്ണം കോൺഗ്രസിനുമാണ്. 15 സീറ്റുകൾ മറ്റു കക്ഷികൾ നേടി. രാജ്യസഭയിൽ ഒഴിവുവന്ന 56 സീറ്റിൽ ബാക്കി 15 എണ്ണത്തിലേക്ക് (യുപി, കർണാടക, ഹിമാചൽപ്രദേശ്) 27നു തിരഞ്ഞെടുപ്പ് നടക്കും.
English Summary:
Sonia Gandhi and JP Nadda elected to Rajya Sabha unopposed
40oksopiu7f7i7uq42v99dodk2-2024-02 6anghk02mm1j22f2n7qqlnnbk8-2024-02 40oksopiu7f7i7uq42v99dodk2-list mo-politics-leaders-ashwinivaishnaw mo-politics-leaders-soniagandhi 6anghk02mm1j22f2n7qqlnnbk8-2024-02-21 mo-politics-elections-rajya-sabha-election 40oksopiu7f7i7uq42v99dodk2-2024-02-21 mo-politics-leaders-jpnadda 77vld6nkl7dgspv510b39ehfcu mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024
Source link