മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നിന് ആഡംബര കാർ സമ്മാനിച്ചു. റഷ്യയിലെ ഓറസ് കന്പനിയുടെ സേനറ്റ് എന്ന മോഡൽ ലിമോസിൻ ആണു നല്കിയത്. പുടിൻ ഉപയോഗിക്കുന്ന അതേ മോഡൽതന്നെയാണു കിമ്മിനു സമ്മാനിച്ചതെന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് സ്ഥിരീകരിച്ചു. സെപ്റ്റംബറിൽ റഷ്യ സന്ദർശിച്ച കിം, പുടിന്റെ ലിമോസിൻ പരിശോധിച്ചിരുന്നു. കാർ പ്രേമിയായ കിമ്മിനു വിദേശ ലക്ഷ്വറി വാഹനങ്ങളുടെ വലിയ ശേഖരമുണ്ടെന്നാണു പറയുന്നത്.
അതേസമയം, പുടിന്റെ സമ്മാനം യുഎൻ രക്ഷാസമിതി ഉപരോധത്തിന്റെ ലംഘനമാണെന്നു ദക്ഷിണകൊറിയ ആരോപിച്ചു. ചില വാഹനങ്ങൾ ഉത്തരകൊറിയയ്ക്കു നല്കുന്നതു രക്ഷാസമിതി വിലക്കിയിട്ടുണ്ട്.
Source link