WORLD

ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് അമേരിക്കൻ പ്രമേയം


ന്യൂ​​​യോ​​​ർ​​​ക്ക്: ​​​ഗാ​​​സ​​​യി​​​ൽ താ​​​ത്കാ​​​ലി​​​ക വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന പ്ര​​​മേ​​​യം അ​​​മേ​​​രി​​​ക്ക യു​​​എ​​​ൻ ര​​​ക്ഷാ​​​സ​​​മി​​​തി​​​യി​​​ൽ മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​മെ​​​ന്നു റി​​​പ്പോ​​​ർ​​ട്ട്. സാ​​​ധ്യ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ എ​​​ത്ര​​​യും വേ​​​ഗം വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ വേ​​​ണ​​​മെ​​​ന്നാ​​​ണു ക​​​ര​​​ടു​​പ്ര​​​മേ​​​യ​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. ഗാ​​​സ​​​യി​​​ൽ വെ​​​ടി​​​ നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം അ​​​മേ​​​രി​​​ക്ക യു​​​എ​​​ന്നി​​​ൽ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​ത് ഇ​​​താ​​​ദ്യ​​​മാ​​​ണ്. ഇ​​​ത്ത​​​രം പ്ര​​​മേ​​​യ​​​ങ്ങ​​​ൾ മു​​​ന്പ് അ​​​മേ​​​രി​​​ക്ക ഇ​​​സ്ര​​​യേ​​​ലി​​​നു വേ​​​ണ്ടി വീ​​​റ്റോ ചെ​​​യ്യു​​​ക​​​യാ​​​ണു​​​ണ്ടാ​​​യി​​​ട്ടു​​​ള്ള​​​ത്. ഉ​​​ട​​​ൻ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​ൾ​​​ജീ​​​രി​​​യ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച പ്ര​​​മേ​​​യം യു​​​എ​​​ന്നി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വ​​​രു​​​ന്നു​​​ണ്ട്. ഇ​​​തി​​​ൽ എ​​​തി​​​ർ​​​ത്തു വോ​​​ട്ട് ചെ​​​യ്യു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ജ​​​നം തി​​​ങ്ങി​​​നി​​​റ​​​ഞ്ഞ റാ​​​ഫ​​​യി​​​ൽ സൈ​​​നി​​​കന​​​ട​​​പ​​​ടി പാ​​​ടി​​​ല്ലെ​​​ന്നും അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​മേ​​​യ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ട്. റാ​​​ഫ​​​യി​​​ൽ ക​​​ര​​​യാ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യാ​​​ൽ ഒ​​​ട്ടേ​​​റെ സി​​​വി​​​ലി​​​യ​​​ന്മാ​​​ർ​​​ക്ക് ആ​​​പ​​​ത്തു​​​ണ്ടാ​​​കും. പ​​​ല​​​സ്തീ​​​നി​​​ക​​​ൾ അ​​​യ​​​ൽ​​രാ​​​ജ്യ​​​മാ​​​യ ഈ​​​ജി​​​പ്തി​​​ലേ​​​ക്കു പ​​​ലാ​​​യ​​​നം ചെ​​​യ്യു​​​ന്ന സ്ഥി​​​തി​​​യു​​​ണ്ടാ​​​കാം. ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ൾ പ്രാ​​​ദേ​​​ശി​​​ക സു​​​ര​​​ക്ഷ​​​യും സ​​​മാ​​​ധാ​​​ന​​​വും ത​​​ക​​​ർ​​​ക്കാ​​​മെ​​​ന്നും മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കു​​​ന്നു.


Source link

Related Articles

Back to top button