റെനീഷ് മാത്യു കണ്ണൂർ: കാർഷിക വായ്പയിൽ സഹകരണ ബാങ്കുകൾക്കു നല്കുന്ന സംസ്ഥാന സർക്കാരിന്റെ സബ്സിഡിയിൽ കാലതാമസം. സർക്കാർ നല്കുന്ന 2014ലെ സബ്സിഡി മാത്രമാണു സഹകരണ ബാങ്കുകൾക്ക് 2023ൽ ലഭിച്ചത്. 10 വർഷത്തെ കുടിശിക കിട്ടാൻ ഇനിയുമുണ്ട്. ഇതോടെ, മിക്ക സഹകരണ ബാങ്കുകളും പ്രതിസന്ധിയിലായിരിക്കുകയാണ്. സർക്കാർ സബ്സിഡി വൈകിയതോടെ പലിശരഹിത കാർഷിക വായ്പകളും സഹകരണ ബാങ്കുകൾ നിർത്തിവച്ചിരിക്കുകയാണ്. പലിശരഹിത കാർഷിക ലോൺ സഹകരണ ബാങ്കുകൾ കൊടുക്കണമെന്നു സംസ്ഥാന സർക്കാർ 2012-2013 കാലഘട്ടത്തിൽ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സബ്സിഡിയോടെ ഏഴു ശതമാനം പലിശ നിരക്കിൽ കർഷകർക്കു മൂന്നുലക്ഷം രൂപ വരെ വായ്പ നല്കിയിരുന്നു. ഇതിൽ മൂന്നു ശതമാനം കേന്ദ്ര സർക്കാരും നാലു ശതമാനം സംസ്ഥാന സർക്കാരുമാണു നല്കിയിരുന്നത്.
എന്നാൽ, കേന്ദ്ര സർക്കാർ നല്കിവരുന്ന സബ്സിഡി 2021-22 വരെയുള്ളത് സഹകരണ ബാങ്കുകൾക്കു ലഭിച്ചിട്ടുണ്ട്. ചില സഹകരണ ബാങ്കുകൾ സർക്കാർ സബ്സിഡി ഉടൻ കിട്ടുമെന്നു പ്രതീക്ഷിച്ചായിരുന്നു കർഷകർക്ക് പലിശരഹിത വായ്പ നല്കിയിരുന്നത്. ഇത്തരം ബാങ്കുകൾക്കാണ് സർക്കാരിന്റെ കുടിശിക കിട്ടാനുള്ളത്. സർക്കാർ സബ്സിഡി തരുന്പോൾ പണം തിരികെ തരാമെന്നു പറഞ്ഞ സഹകരണ ബാങ്കുകളെ ബാധിച്ചിട്ടുമില്ല.

Source link