വി​ട, ആ​ന്ദ്രേ​സ് ബ്രെ​ഹ്‌മെ


മ്യൂണിക്: ജ​​ർ​​മ​​ൻ ഫു​​ട്ബോ​​ൾ ഇ​​തി​​ഹാ​​സം ആ​​ന്ദ്രേ​​സ് ബ്രെ​​ഹ്‌മെ (63) അ​​ന്ത​​രി​​ച്ചു. ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ തു​​ട​​ർ​​ന്ന് ഇ​​ന്ന​​ലെ വൈ​​കി​​ട്ടാ​​യി​​രു​​ന്നു അ​​ന്ത്യം. ജ​​ർ​​മ​​നി​​യു​​ടെ ഇ​​തി​​ഹാ​​സ താ​​ര​​വും ഡി​​ഫ​​ൻ​​ഡ​​റാ​​യി​​രു​​ന്ന ബ്രെ​​ഹ്‌മെ 1990 ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ൽ വി​​ജ​​യ​​ഗോ​​ൾ നേ​​ടി ച​​രി​​ത്ര​​ത്തി​​ൽ ഇ​​ടം​​പി​​ടി​​ച്ച താ​​ര​​മാ​​ണ്. 1986ലും ​​ജ​​ർ​​മ​​നി​​യു​​ടെ ലോ​​ക​​ക​​പ്പ് ടീം ​​അം​​ഗ​​മാ​​യി​​രു​​ന്നു. അ​​ന്ന് ഫൈ​​ന​​ലി​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യോ​​ട് തോ​​ൽ​​വി ഏ​​റ്റു​​വാ​​ങ്ങി. അ​​തി​​നുള്ള തി​​രി​​ച്ച​​ടി​​യാ​​ണ് അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്ക് 1990ൽ ​​ആ​​ന്ദ്രേ​​സി​​ലൂ​​ടെ ജ​​ർ​​മ​​നി ന​​ൽ​​കി​​യ​​ത്. 1960 ന​​വം​​ബ​​ർ ഒ​​ന്പ​​തി​​ന് ജ​​ർ​​മ​​നി​​യി​​ലെ ഹാം​​ബ​​ർ​​ഗി​​ലാ​​യി​​രു​​ന്നു ബ്രെ​​ഹ്‌മെയു​​ടെ ജ​​ന​​നം. ബ്രെ​​ഹ്‌മെ യുടെ മര ണവിവരം അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഭാ​​ര്യ സൂ​​സ​​ന്നെ സ്ചാ​​ഫെ​​ർ ആ​​ണ് അ​​റി​​യി​​ച്ച​​ത്. 1990 ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്കെ​​തി​​രേ 85-ാം മി​​നി​​റ്റി​​ൽ പെ​​നാ​​ൽ​​റ്റി​​യി​​ലൂ​​ടെ ഗോ​​ൾ നേ​​ടി ടീ​​മി​​ന് മൂ​​ന്നാം ലോ​​ക കി​​രീ​​ടം നേ​​ടി​​ക്കൊ​​ടു​​ത്ത ബ്രെ​​ഹ്‌മെയെ ഇ​​തി​​ഹാ​​സ താ​​ര​​മാ​​ക്കി മാ​​റ്റി.

സാ​​ർ​​ബ്രൂ​​ക്ക​​ൻ, കൈ​​സ​​ർ​​ലോ​​ട്ടെ​​ൻ, ബയേൺ മ്യൂണിക്, ഇ​​ന്‍റ​​ർ മി​​ലാ​​ൻ, റി​​യ​​ൽ സാ​​റ​​ഗോ​​സ എ​​ന്നീ ക്ല​​ബ്ബുക​​ൾ​​ക്കാ​​യി ക​​രി​​യ​​റി​​ൽ ബ്രെ​​ഹ്‌മെ ബൂ​​ട്ട​​ണി​​ഞ്ഞു. 1998ൽ ​​ബു​​ണ്ട​​സ് ലി​​ഗ കി​​രീ​​ട​​വും 1996ൽ ​​ജ​​ർ​​മ​​ൻ ക​​പ്പും കൈ​​സ​​ർ​​ലോ​​ട്ടെ ക്ല​​ബ്ബി​​ന്‍റെ ഭാ​​ഗ​​മാ​​യി​​രു​​ന്ന​​പ്പോ​​ൾ നേ​​ടി. ഇ​​തി​​ഹാ​​സ​​ത്തി​​ന്‍റെ വ​​ള​​ർ​​ച്ച 1990ൽ ​​റോ​​മി​​ലെ ഒ​​ളി​​ന്പി​​ക് സ്റ്റേ​​ഡി​​യ​​ത്തി​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്കെ​​തി​​രേ 85-ാം മി​​നി​​റ്റി​​ൽ പെ​​നാ​​ൽ​​റ്റി​​യി​​ലൂ​​ടെ ജ​​ർ​​മ​​നി​​ക്ക് മൂ​​ന്നാം ലോ​​ക കി​​രീ​​ടം നേ​​ടി​​ക്കൊ​​ടു​​ത്ത​​താ​​ണ് ആ​​ന്ദ്രേ​​സ് ബ്രെ​​ഹ്മെ​​യു​​ടെ ക​​രി​​യ​​റി​​ലെ അ​​വി​​സ്മ​​ര​​ണീ​​യ നി​​മി​​ഷം. ജ​​ർ​​മ​​നി​​ക്കാ​​യി 86 മ​​ത്സ​​ര​​ങ്ങ​​ൾ ക​​ളി​​ച്ച ബ്രെ​​ഹ്മെ, എ​​ട്ട് ഗോ​​ളു​​ക​​ളും നേ​​ടി.


Source link

Exit mobile version