INDIALATEST NEWS

‘10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ 2 തവണ എഴുതാം; വിദ്യാര്‍ഥികളുടെ സമ്മർദം കുറയും’

2025 മുതൽ 10–ാം ക്ലാസ് 12–ാം ക്ലാസ് പരീക്ഷകൾ വർഷത്തിൽ രണ്ടുതവണ എഴുതാം – Ministry of Education | National Education Policy | National News | Manorama News

‘10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ 2 തവണ എഴുതാം; വിദ്യാര്‍ഥികളുടെ സമ്മർദം കുറയും’

മനോരമ ലേഖകൻ

Published: February 20 , 2024 09:34 PM IST

1 minute Read

പ്രതീകാത്മക ചിത്രം (Image Credit: ShutterStock)

റായ്പുർ∙ 2025–26 അധ്യയന വർഷം മുതൽ 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടുതവണ എഴുതാനാവുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിലുള്ള ശുപാർശ പ്രകാരമുള്ള മാറ്റമാണിത്. വിദ്യാര്‍ഥികളുടെ പഠന സമ്മർദം കുറയ്ക്കാനാണ് മാറ്റം കൊണ്ടുവരുന്നതെന്നും ഛത്തീസ്ഗഡിൽ പിഎം ശ്രീ പദ്ധതിയുടെ ഉദ്ഘാടന വേളയിൽ മന്ത്രി പറഞ്ഞു.
Read Also: ചിലർക്ക് മാർക്ക് കൂട്ടിനൽകി, ചോദ്യം ചെയ്തപ്പോൾ നടപടി; ആത്മഹത്യാ ഭീഷണിയുമായി വിദ്യാർഥികൾ

കഴിഞ്ഞ ഓഗസ്റ്റിൽ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പുതിയ കരിക്കുലം ഫ്രെയിംവർക്കിലാണ് വർഷത്തിൽ രണ്ടു തവണ ബോർഡ് പരീക്ഷ നടത്താൻ നിർദേശമുള്ളത്. വിദ്യാര്‍ഥികൾക്ക് പരീക്ഷയ്ക്കായുള്ള തയാറെടുപ്പ് നടത്താൻ കൂടുതൽ സമയം നൽകുക എന്നതാണ് ഉദ്ദേശ്യം. വേണമെങ്കിൽ രണ്ടു തവണയും പരീക്ഷയെഴുതാൻ അവസരം ലഭിക്കും. ഫലം നിർണയിക്കുന്നതിനായി മികച്ച മാർക്ക് പരിഗണിക്കും. എന്നാൽ എല്ലാ സംസ്ഥാനങ്ങളും ഇത്തരത്തിൽ രണ്ടു തവണ പരീക്ഷ നടത്തണമെന്ന് നിർബന്ധമില്ല.
വിദ്യാർഥികളുടെ സമ്മർദം കുറയ്ക്കാനായി വർഷത്തിൽ ബാഗില്ലാത്ത (ബാഗ്‌ലെസ്) 10 ദിവസങ്ങൾ അനുവദിക്കണമെന്നും കലാ, സാംസ്കാരിക, കായിക പരിപാടികൾ കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്നും ദേശീയ വിദ്യാഭ്യാസ നയത്തിൽ നിർദേശമുണ്ട്. വിദ്യാർഥികളെ രാജ്യത്തിന്റെ ഭാവിക്കായി വാർത്തെടുക്കുക എന്നതാണ് ലക്ഷ്യമെന്ന് ധർമേന്ദ്ര പ്രധാൻ പറഞ്ഞു. കോൺഗ്രസ് വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയില്ലെന്നും 2047ഓടെ വികസിത ഇന്ത്യ യാഥാർഥ്യമാക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു

English Summary:
Students can appear in Class 10, 12 board exams twice from 2025

40oksopiu7f7i7uq42v99dodk2-2024-02 724igikvfebbhfbqgl9g3kvgtb 40oksopiu7f7i7uq42v99dodk2-2024-02-20 mo-politics-leaders-dharmendrapradhan 40oksopiu7f7i7uq42v99dodk2-list mo-educationncareer-cbse 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-list mo-educationncareer-ministryofeducation 5us8tqa2nb7vtrak5adp6dt14p-2024-02-20 mo-news-world-countries-india-indianews 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024-02


Source link

Related Articles

Back to top button