WORLD

2800 കോടിയുടെ ലോട്ടറി അടിച്ചെന്ന് അറിയിപ്പ്, ടിക്കറ്റുമായി ചെന്നപ്പോൾ കഥമാറി, കേസ്


വാഷിംഗ്ടണ്‍: 2800 കോടി രൂപയുടെ ലോട്ടറി അടിച്ചു എന്ന അറിയിപ്പ്, ഒരുനിമിഷം കൊണ്ട് ജീവിതം മാറിമറിയുന്ന അവസ്ഥ. എന്നാൽ വാഷിംഗ്ടണ്‍ ഡി.സിയിലെ ജോണ്‍ ചീക്‌സിന്റെ ആ സന്തോഷത്തിന് ആയുസ് കുറവായിരുന്നു. നെഞ്ച് തകർക്കുന്ന മറ്റൊരു കാര്യമാണ് പിന്നീട് ലോട്ടറി അധികൃതർ ചീക്സിനോട് പറഞ്ഞത്.2800 കോടി രൂപയുടെ പവർബോൾ ജാക്ക്പോട്ട് അടിച്ചതായി ലോട്ടറി വെബ്സൈറ്റിൽ പ്രസിദ്ധികരിച്ച നമ്പറിൽ പിഴവ് സംഭവിച്ചതാണ് വാഷിംഗ്ടൺ, ഡി.സിയിലെ ജോൺ ചീക്സിന് ഭാ​ഗ്യതുക നിഷേധിക്കപ്പെടാൻ കാരണമായി കമ്പനി അധികൃതർ ചൂണ്ടികാണിക്കുന്നത്. ഇതോടെ പവർബോൾ ജാക്ക്പോട്ട് അടിച്ചെന്ന് തെറ്റിധരിപ്പിച്ചതായി കാണിച്ച് നിയനടപടികളുമായി മുന്നോട്ട് പോകുകയാണ് ജോൺ ചീക്സ്.


Source link

Related Articles

Back to top button