CINEMA

പുതിയ സിനിമ പ്രഖ്യാപിച്ച് അഞ്ജലി മേനോൻ

പുതിയ സിനിമ പ്രഖ്യാപിച്ച് അഞ്ജലി മേനോൻ | Anjali Menon New Movie

പുതിയ സിനിമ പ്രഖ്യാപിച്ച് അഞ്ജലി മേനോൻ

മനോരമ ലേഖകൻ

Published: February 20 , 2024 03:45 PM IST

1 minute Read

പുതിയ സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പം അഞ്ജലി മേനോന്‍

അഞ്ജലി മേനോൻ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു. തമിഴിലാണ് അഞ്ജലി തന്റെ അടുത്ത ചിത്രമൊരുക്കുന്നത്. അഞ്ജലി മേനോന്റെ ആദ്യ തമിഴ് ചിത്രം കൂടിയാകും ഈ പ്രോജക്ട്. ചിത്രത്തിന്റെ നിര്‍മാണം കെആര്‍ജി സ്റ്റുഡിയോയാണ്.
എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ഥനയും ഉണ്ടാകണമെന്ന് സംവിധായിക അഞ്‍ജലി മേനോൻ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു. നമുക്ക് ഒരുമിച്ച് മനോഹരമായ ഒരു സിനിമ ഒരുക്കാം എന്നും അഞ്‍ജലി മേനോൻ വ്യക്തമാക്കി.

2022 ൽ പുറത്തിറങ്ങിയ വണ്ടര്‍ വുമൻ എന്ന സിനിമയാണ് അഞ്ജലി അവസാനമായി സംവിധാനം ചെയ്തത്. സോണി ലിവ്വിലൂടെയായിരുന്നു റിലീസ് ചെയ്‍തത്. ഛായാഗ്രാഹണം നിര്‍വഹിച്ചത് മനേഷ് മാധവനായിരുന്നു. തിരക്കഥയും അഞ്‍ജലി മേനോന്റേതായിരുന്നു
നാദിയ മൊയ്‍തുവിനും നിത്യാ മേനനുമൊപ്പം പാര്‍വതി, പത്മപ്രിയ, സയനോര, അര്‍ച്ചന പദ്‍മിനി, അമൃത സുഭാഷ്, രാധ ഗോമതി, നിലമ്പൂര്‍ ആയിഷ തുടങ്ങി നിരവധിപ്പേർ ചിത്രത്തില്‍ അഭിനയിക്കുകയുണ്ടായി.

2018 ൽ പുറത്തിറങ്ങിയ ‘കൂടെ’യാണ് അഞ്ജലിയുടേതായി അവസാനം തിയറ്ററുകളിലെത്തിയ സിനിമ. പൃഥ്വിരാജും നസ്രിയയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

English Summary:
Anjali Menon announces her Tamil film with KRG Studios

7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024 13l9as1lrir3nacvj73rpvov96 7rmhshc601rd4u1rlqhkve1umi-2024 7rmhshc601rd4u1rlqhkve1umi-2024-02 f3uk329jlig71d4nk9o6qq7b4-2024-02-20 7rmhshc601rd4u1rlqhkve1umi-2024-02-20 mo-entertainment-movie-anjalimenon mo-entertainment-common-malayalammovienews mo-entertainment-common-kollywoodnews f3uk329jlig71d4nk9o6qq7b4-2024-02 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link

Related Articles

Back to top button