സൂര്യ പിന്മാറിയ ബാലയുടെ ‘വണങ്കാൻ’; ടീസർ എത്തി | Vanangaan Official Teaser
സൂര്യ പിന്മാറിയ ബാലയുടെ ‘വണങ്കാൻ’; ടീസർ എത്തി
മനോരമ ലേഖകൻ
Published: February 20 , 2024 10:59 AM IST
1 minute Read
ടീസറിൽ നിന്നും
അരുൺ വിജയ്‌യെ നായകനാക്കി ബാല സംവിധാനം ചെയ്യുന്ന ‘വണങ്കാൻ’ സിനിമയുടെ ടീസർ എത്തി. നേരത്തെ സൂര്യയെ നായകനാക്കി ബാല ചിത്രീകരണം തുടങ്ങിയ സിനിമയാണിത്. എന്നാൽ പിന്നീട് സൂര്യ ഈ സിനിമയിൽ നിന്നും പിന്മാമാറിയിരുന്നു.
അരുൺ വിജയ്‌യുടെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷങ്ങളിലൊന്നാകും ചിത്രത്തിലേത്. റോഷ്നി പ്രകാശ്, സമുദ്രക്കനി, മിഷ്കിൻ, റിദ്ദ, ഛായാ ദേവി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സംഗീതം ജി.വി. പ്രകാശ് കുമാർ.
തിരക്കഥയിൽ ബാല വരുത്തിയ ചില മാറ്റങ്ങളാണ് സൂര്യ ഈ സിനിമയിൽ നിന്നും പിന്മാറാൻ കാരണം. സമൂഹമാധ്യമങ്ങളിലൂടെ ബാല തന്നെ ഇക്കാര്യം വിശദീകരിച്ച് രംഗത്തുവരുകയും ചെയ്തു.
‘‘എന്റെ സഹോദരൻ സൂര്യയ്ക്കൊപ്പം വണങ്കാൻ എന്ന പുതിയ സിനിമ സംവിധാനം ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്നാൽ കഥയിലെ ചില മാറ്റങ്ങൾ കാരണം ഈ കഥ സൂര്യയ്ക്ക് ചേരുമോ എന്ന സംശയം ഇപ്പോൾ എനിക്കുണ്ട്. എന്നിലും ഈ കഥയിലും സൂര്യയ്ക്ക് പൂർണ വിശ്വാസമുണ്ട്. ഇത്രയധികം സ്നേഹവും ബഹുമാനവും വിശ്വാസവും ഉള്ള എന്റെ അനുജന് ഞാൻ ഒരു ചെറിയ നാണക്കേട് പോലും ഉണ്ടാക്കരുത് എന്നത് ഒരു സഹോദരൻ എന്ന നിലയിൽ എന്റെ കടമ കൂടിയാണ്. ഞങ്ങൾ രണ്ടുപേരും ചർച്ച ചെയ്ത് ‘വണങ്കാൻ’ എന്ന സിനിമയിൽ നിന്നും സൂര്യ പിന്മാറുമെന്ന് ഏകകണ്ഠമായി തീരുമാനിച്ചു. അതിൽ വല്ലാത്ത സങ്കടം തോന്നിയെങ്കിലും എന്റെ താൽപര്യം മുൻനിർത്തി എടുത്ത തീരുമാനമായിരുന്നു അത്. ‘നന്ദ’യിൽ ഞാൻ കണ്ട സൂര്യയെയും ‘പിതാമഹാനി’ൽ ഞാൻ കണ്ട സൂര്യയെപോലെ തീർച്ചയായും മറ്റൊരു നിമിഷം നമ്മോടൊപ്പം ചേരും. അല്ലാത്തപക്ഷം ‘വണങ്കാൻ’ ചിത്രീകരണം തുടരും. ’’– ബാല ട്വിറ്ററിൽ കുറിച്ചു.
18 വര്‍ഷത്തിന് ശേഷം സൂര്യയും സംവിധായകന്‍ ബാലയും ഒന്നിക്കുന്ന ചിത്രത്തിനാണ് ഇങ്ങനെയൊരു ക്ലൈമാക്സ്. പിതാമഹനിലാണ് ഇരുവരും അവസാനം ഒന്നിച്ചത്.
English Summary:
Watch Vanangaan Official Teaser
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews f3uk329jlig71d4nk9o6qq7b4-2024 5dv9drjocvrs8d01hkoa6aktdo 7rmhshc601rd4u1rlqhkve1umi-2024 f3uk329jlig71d4nk9o6qq7b4-2024-02 f3uk329jlig71d4nk9o6qq7b4-list 7rmhshc601rd4u1rlqhkve1umi-2024-02 f3uk329jlig71d4nk9o6qq7b4-2024-02-20 mo-entertainment-movie-suriya mo-entertainment-common-teasertrailer 7rmhshc601rd4u1rlqhkve1umi-2024-02-20
Source link