WORLD

അഫ്ഗാനിസ്ഥാനിൽ നേരിയ ഭൂചലനം; 48 മണിക്കൂറിനുള്ളിൽ ഉണ്ടാകുന്ന രണ്ടാമത്തേത്


കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. തിങ്കളാഴ്ച അർധരാത്രിയോടെയാണ് 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 48 മണിക്കൂറിനുള്ളിൽ അഫ്ഗാനിസ്ഥാനിൽ ഉണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത്. ഞായറാഴ്ച വൈകുന്നേരം റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം അഫ്ഗാനിസ്ഥാനിൽ ഉണ്ടായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിൽ 4,000-ലധികം പേർ മരിക്കുകയും ആയിരത്തോളം വീടുകൾ നശിക്കുകയും ചെയ്തിരുന്നു. റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമായിരുന്നു അത്.


Source link

Related Articles

Back to top button