ഭക്ഷ്യമേളയിൽ കേരള പവലിയൻ
തിരുവനന്തപുരം: ദുബായിൽ നടക്കുന്ന ഗൾഫുഡ് -2024 ൽ കേരള പവലിയൻ തുറന്നു. ഭക്ഷ്യവസ്തുക്കളുടെയും ആസ്വാദ്യകരമായ പാനീയങ്ങളുടെയും ലോകത്തിലെ ഏറ്റവും വലിയ പ്രദർശന വിപണന മേളയിലാണ് കേരളത്തിലെ സംരംഭകർ അണിനിരക്കുന്നത്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെഎസ്ഐഡിസി) സ്ഥാപിച്ച പവലിയൻ (ഇസഡ്സിപി 22 സബീൽ പ്ലാസ) നോർക്ക വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല ഉദ്ഘാടനം ചെയ്തു. കെഎസ്ഐഡിസി എംഡിയും വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടറുമായ എസ്. ഹരികിഷോറും പ്രദർശനത്തിൽ പങ്കെടുക്കുന്ന കേരളത്തിൽ നിന്നുള്ള 12 സംരംഭകരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഗൾഫുഡ് 2024 ന്റെ 19ാമത് മേളയിൽ 190 ലധികം രാജ്യങ്ങളിൽ നിന്ന് സന്ദർശകരെത്തും.
ക്രെംബെറിയോഗർട്ട്, പ്രോട്ടെക്ഓർഗാനോ, പവിഴംഅരി, മഞ്ഞിലാസ് ഫുഡ്ടെക്, വെളിയത്ത് ഫുഡ് പ്രോഡക്ട്സ്, നാസ്ഫുഡ് എക്സിം, ഗ്ലെൻവ്യൂ തേയില, ഫൂ ഫുഡ്സ്, ബീക്രാഫ്റ്റ് തേൻ, ഗ്ലോബൽ നാച്ചുറൽ ഫുഡ് പ്രോസസിംഗ് കന്പനി, ഹാരിസണ്‍സ് മലയാളം, മലബാർ നാച്ചുറൽ ഫുഡ്സ് തുടങ്ങിയ ഭക്ഷ്യമേഖലയിലെ സംരംഭകരുടെ ഉത്പന്നങ്ങൾ പവലിയനിൽ പ്രദർശനത്തിനുണ്ട്.

Source link