മെൽബൺ: പാപ്പുവ ന്യൂ ഗിനിയയിൽ ഗോത്രവിഭാഗങ്ങൾ തമ്മിലുണ്ടായ തോക്കുയുദ്ധത്തിൽ 26 പോരാളികൾ കൊല്ലപ്പെട്ടു. സംഭവം കണ്ടുനിന്ന ഏതാനും ഗ്രാമീണരും കൊല്ലപ്പെട്ടിട്ടുണ്ട്. ഹൈലാൻഡ് മേഖലയിലെ എൻഗാ പ്രവിശ്യയിലുള്ള വാബാംഗ് പട്ടണത്തിലായിരുന്നു സംഭവമെന്ന് പോലീസ് അറിയിച്ചു. എതിർഗോത്രത്തെ ആക്രമിക്കാൻ പോയവരെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നവത്രേ. വെടിവയ്പു നടന്ന സ്ഥലത്തും റോഡിലും പുഴയോരത്തും ചിതറിക്കിടന്ന മൃതദേഹങ്ങൾ പോലീസ് ട്രക്കുകളിൽ കയറ്റിയാണ് ആശുപത്രിയിലെത്തിച്ചത്.
എണ്ണൂറോളം ഭാഷകൾ സംസാരിക്കുന്ന ഒരു കോടിയോളം പേർ വസിക്കുന്ന പാപ്പുവ ന്യൂ ഗിനിയ രാജ്യത്ത് ഗോത്രവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ പതിവാണ്.
Source link