മോദി കശ്മീരിലേക്ക്; സമർപ്പിക്കുക 32,000 കോടിയുടെ പദ്ധതികൾ, 1500 പേർക്ക് സർക്കാർ ജോലി

പ്രധാനമന്ത്രി നാളെ ജമ്മു കാശ്മീരിൽ | Pm Modi to visit Jammu on tuesday | National News | Malayalam News | Manorama News
മോദി കശ്മീരിലേക്ക്; സമർപ്പിക്കുക 32,000 കോടിയുടെ പദ്ധതികൾ, 1500 പേർക്ക് സർക്കാർ ജോലി
ഓൺലൈൻ ഡെസ്‌ക്
Published: February 19 , 2024 10:32 PM IST
1 minute Read
പ്രധാനമന്ത്രി നരേന്ദ്രമോദി, (Photo credit: PTI/Manvender Vashist Lav)
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ദിവസങ്ങൾ ശേഷിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ജമ്മു കശ്മീരിലെത്തും. രണ്ടാം തവണ പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ രണ്ടാമത്തെ സന്ദർശനമാണിത്. ഇതിനുമുൻപ് 2022 ഏപ്രിലിലായിരുന്നു സന്ദർശനം. 32,000 കോടി രൂപയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. 1,500 പേർക്കു സർക്കാർ ജോലി നൽകി കൊണ്ടുള്ള ഉത്തരവും കൈമാറും.
‘‘ജമ്മു കശ്മീരിലെ ജനങ്ങളുടെ ജീവിതം സുഗമമാക്കാൻ ഉതകുന്ന പ്രധാന വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യാൻ ജമ്മുവിൽ എത്തുകയാണ്. ഐഐടികളും ഐഐഎമ്മുകളും ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങൾക്ക് സ്ഥിരം കാംപസുകൾ ലഭിക്കുന്നതിനാൽ വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ചിടത്തോളം ഇതു നാഴികക്കല്ലായിരിക്കും’’– പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുമായി മോദി സംവദിക്കും. ‘വികസിത് ഭാരത്, വികസിത് ജമ്മു’ എന്നാണു പരിപാടിക്കു പേരിട്ടിരിക്കുന്നത്. മൗലാന ആസാദ് സ്റ്റേഡിയത്തിൽ രാവിലെ 11.30നാണ് പരിപാടി. ആരോഗ്യം, വിദ്യാഭ്യാസം, റോഡ്, റെയിൽ, പെട്രോളിയം ഉൾപ്പെടെയുള്ള മേഖലകളിലെ വിവിധ പദ്ധതികൾക്കു തറക്കല്ലിടും.
English Summary:
Pm Modi to visit Jammu on tuesday
40oksopiu7f7i7uq42v99dodk2-2024-02 5us8tqa2nb7vtrak5adp6dt14p-list 77tjgu0mhrvdnhat9sel3qupls 40oksopiu7f7i7uq42v99dodk2-2024-02-19 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 5us8tqa2nb7vtrak5adp6dt14p-2024-02-19 mo-politics-leaders-narendramodi mo-politics-elections-jammukashmirloksabhaelection2024 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-2024-02
Source link