WORLD

പോരാട്ടം തുടരും; പേടിയില്ലെന്ന് നവല്‌നിയുടെ വിധവ യൂലിയ


ബ്ര​​​സ​​​ൽ​​​സ്: ദു​​​രൂ​​​ഹ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ജ​​​യി​​​ലി​​​ൽ മ​​​രി​​​ച്ച റ​​​ഷ്യ​​​ൻ പ്ര​​​തി​​​പ​​​ക്ഷനേ​​​താ​​​വ് അ​​​ല​​​ക്സി ന​​​വ​​​ൽ​​​നി​​​യു​​​ടെ പോ​​​രാ​​​ട്ടം തു​​​ട​​​രു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ര്യ യൂ​​​ലി​​​യ ന​​​വ​​​ൽ​​​ന​​​യ. എ​​​ല്ലാ​​​വ​​​രും ത​​​നി​​​ക്കൊ​​​പ്പം നി​​​ൽ​​ക്ക​​ണ​​​മെ​​​ന്നും ഇ​​​ന്ന​​​ലെ പു​​​റ​​​ത്തു​​​വി​​​ട്ട വീ​​​ഡി​​​യോ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ അ​​​വ​​​ർ പ​​​റ​​​ഞ്ഞു. “എ​​​നി​​​ക്കു ഭ​​​യ​​​മി​​​ല്ല, നി​​​ങ്ങ​​​ളും ഭ​​​യ​​​ക്കേ​​​ണ്ട. റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​നാ​​​ണ് എ​​​ന്‍റെ ഭ​​​ർ​​​ത്താ​​​വി​​​നെ കൊ​​​ന്ന​​​ത്. എ​​​ന്‍റെ സ്ഥാ​​​ന​​​ത്ത് ഇ​​​വി​​​ടെ നി​​​ൽ​​​ക്കേ​​​ണ്ട​​​യാ​​​ൾ ഉ​​​ത്ത​​​ര​​​ധ്രു​​​വ​​​ത്തി​​​ലെ ജ​​​യി​​​ലി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു. ന​​​വ​​​ൽ​​​നി​​​യെ​​​ന്ന വ്യ​​​ക്തി​​​യെ അ​​​ല്ല, ന​​​മ്മു​​​ടെ പ്ര​​​തീ​​​ക്ഷ​​​യെ​​​യും സ്വാ​​ത​​​ന്ത്ര്യ​​​ത്തെ​​​യും ഭാ​​​വി​​​യെ​​​യു​​​മാ​​​ണ് പു​​​ടി​​​ൻ ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്”- യൂ​​​ലി​​​യ പ​​റ​​ഞ്ഞു. ബ്ര​​​സ​​​ൽ​​​സി​​​ലു​​​ള്ള യൂ​​​ലിയ ഇ​​​ന്ന​​​ലെ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ നേ​​​താ​​​ക്ക​​​ളു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. ഇ​​​തി​​​നി​​​ടെ, ന​​​വ​​​ൽ​​​നി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം ഇ​​​ന്ന​​​ലെ​​​യും ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു ല​​​ഭി​​​ച്ചി​​​ല്ല. ന​​​വ​​​ൽ​​​നി മ​​​രി​​​ച്ച ഉ​​​ത്ത​​​ര​​​ധ്രു​​​വ​​​ത്തി​​​ലെ ജ​​​യി​​​ലി​​​ന​​​ടു​​​ത്തു​​​ള്ള പ​​​ട്ട​​​ണ​​​ത്തി​​​ലെ മോ​​​ർ​​​ച്ച​​​റി​​​യി​​​ലാ​​​ണു മൃ​​​ത​​​ദേ​​​ഹം സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു പ​​​റ​​​യു​​​ന്നു. ന​​​വ​​​ൽ​​​നി​​​യു​​​ടെ അ​​​മ്മ​​​യും അ​​​ഭി​​​ഭാ​​​ഷ​​​ക​​​നും ഇ​​​വി​​​ടെ എ​​​ത്തി​​​യെ​​​ങ്കി​​​ലും പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കു​​​കപോ​​​ലു​​​മു​​​ണ്ടാ​​​യി​​​ല്ല. മൃ​​​ത​​​ദേ​​​ഹം ഇ​​​വി​​​ടെ സൂ​​​ക്ഷി​​​ച്ചി​​​ട്ടു​​​ണ്ടോ എ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​രും ത​​​യാ​​​റാ​​​യി​​​ല്ല.

അതേസമയം, ന​​​വ​​​ൽ​​​നി​​​യു​​​ടെ മ​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഫ​​​ലം വ​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നും ക്രെം​​​ലി​​​ൻ വ​​​ക്താ​​​വ് ദി​​​മി​​​ത്രി പെ​​​സ്കോ​​​വ് ഇ​​​ന്ന​​​ലെ അ​​​റി​​​യി​​​ച്ചു. പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​നാ​​​ണ് മ​​​ര​​​ണ​​​ത്തി​​​നു​​​ത്ത​​​ര​​​വാ​​​ദി​​​യെ​​​ന്ന പാ​​​ശ്ചാ​​​ത്യ നേ​​​താ​​​ക്ക​​​ളു​​​ടെ ആ​​​രോ​​​പ​​​ണം നി​​​ന്ദ്യ​​​വും അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വാ​​​ത്ത​​തു​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


Source link

Related Articles

Back to top button