ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പ്: വരണാധികാരി വിചാരണ നേരിടണം; ക്രോസ് വിസ്താരം ചെയ്ത് ചീഫ് ജസ്റ്റിസ്

വരണാധികാരി വിചാരണ നേരിടണമെന്നു സുപ്രീംകോടതി Officer admits he tampered ballots must be prosecuted | National News| Malayalam News | Manorama News
ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പ്: വരണാധികാരി വിചാരണ നേരിടണം; ക്രോസ് വിസ്താരം ചെയ്ത് ചീഫ് ജസ്റ്റിസ്
ഓൺലൈൻ ഡെസ്‌ക്
Published: February 19 , 2024 06:00 PM IST
1 minute Read
സുപ്രീംകോടതി, ചിത്രം∙ മനോരമ
ന്യൂഡൽഹി ∙ ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പിൽ ബാലറ്റിൽ കൃത്രിമം കാണിച്ചെന്നു സമ്മതിച്ച തിരഞ്ഞെടുപ്പ് വരണാധികാരി അനിൽ മാസി വിചാരണ നേരിടണമെന്നു സുപ്രീംകോടതി. കഴിഞ്ഞ മാസം 30നു നടന്ന മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ കുൽദീപ് കുമാറിന് 20 വോട്ടും ബിജെപിയുടെ മനോജ് സൊൻകറിന് 16 വോട്ടുമാണ് ലഭിച്ചത്. എന്നാൽ, കുൽദീപിനു ലഭിച്ചതിൽ 8 വോട്ട് അസാധുവാണെന്ന് വരണാധികാരി അനിൽ മാസി പ്രഖ്യാപിച്ചതോടെ മനോജ് ജയിച്ചു.Read also: മട്ടന്നൂരിൽ കരിങ്കൊടിയുമായി എസ്എഫ്ഐ; കാറിനു പുറത്തിറങ്ങി അടുത്തേക്ക് വരാൻ ആക്രോശിച്ച് ഗവർണർ
ആം ആദ്മിയുടെ എട്ടു വോട്ടുകൾ വരണാധികാരി വെട്ടുംതിരുത്തും വരുത്തി അസാധുവാക്കിയെന്നാണ് ആരോപണം. മേയർ തിരഞ്ഞെടുപ്പിൽ ജനാധിപത്യം കശാപ്പു ചെയ്യപ്പെട്ടെന്നു സുപ്രീം കോടതി പരാമർശിച്ചിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വരണാധികാരിയെ ചീഫ് ജസ്റ്റിസ് ക്രോസ് വിസ്താരം ചെയ്യുന്നതെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വരണാധികാരിയെ ക്രോസ് വിസ്താരം ചെയ്തത് ഇങ്ങനെ:
ചീഫ് ജസ്റ്റിസ്: ഞാൻ നിങ്ങളോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് സത്യസന്ധമായി ഉത്തരം നൽകിയില്ലെങ്കിൽ നിങ്ങളെ പ്രോസിക്യൂട്ട് ചെയ്യും. ഇത് ഗൗരവമേറിയ വിഷയമാണ്. വിഡിയോ ഞങ്ങൾ കണ്ടിരുന്നു. നിങ്ങൾ ക്യാമറയിൽ നോക്കിക്കൊണ്ട് ബാലറ്റ് പേപ്പറിൽ എന്താണ് വെട്ടിത്തിരുത്തിയത്?അനിൽ മാസി: വോട്ടിങ്ങിനു ശേഷം ബാലറ്റ് പേപ്പറുകളിൽ ഞാൻ ഒപ്പിടേണ്ടതായുണ്ട്. അതുപോലെ തെറ്റായ ബാലറ്റുകൾ വേർതിരിക്കേണ്ടതായുമുണ്ട്.ചീഫ് ജസ്റ്റിസ്: നിങ്ങൾ ചില ബാലറ്റ് പേപ്പറുകളിൽ ക്രോസ് മാർക്ക് വരയ്ക്കുന്നത് കൃത്യമായി വിഡിയോയിൽ കാണാം. നിങ്ങൾ അങ്ങനെ ബാലറ്റ് പേപ്പറുകളിൽ ക്രോസ് മാർക്ക് വരച്ചിട്ടുണ്ടോ?അനിൽ മാസി: ഉണ്ട്ചീഫ് ജസ്റ്റിസ്: എത്രയെണ്ണത്തിൽ ഇപ്രകാരം മാർക്ക് ചെയ്തു?അനിൽ മാസി: 8ചീഫ് ജസ്റ്റിസ്: നിങ്ങളെന്തിനാണ് ബാലറ്റ് പേപ്പറുകൾ വികൃതമാക്കിയത്? നിങ്ങൾ ഒപ്പിടുക മാത്രമാണ് ചെയ്യേണ്ടത്. ഏതു നിയമത്തിലാണ് ബാലറ്റ് പേപ്പറുകൾ വെട്ടിത്തിരുത്താമെന്ന് പറഞ്ഞിട്ടുള്ളത്?അനിൽ മാസി: ബാലറ്റ് പേപ്പറുകൾ വികൃതമാക്കിയത് സ്ഥാനാർഥികളാണ്, അവരത് തട്ടിപ്പറിച്ചെടുത്ത് നശിപ്പിക്കുകയായിരുന്നു.ചീഫ് ജസ്റ്റിസ്: സോളിസിറ്റർ ജനറൽ, ഇയാളെ പ്രോസിക്യൂട്ട് ചെയ്യണം. ഇദ്ദേഹം തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടുകയാണ്.
കുതിരക്കച്ചവടം ഗൗരവമേറിയ കാര്യമാണ്, ബാലറ്റ് പേപ്പറുകൾ പരിശോധനയ്ക്കായി നാളെ ഹാജരാക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. പുതിയ തിരഞ്ഞെടുപ്പ് നടത്തുന്നതിനു പകരം പുതിയ വരണാധികാരിയെ കൊണ്ട് വോട്ടുകൾ വീണ്ടും എണ്ണണമെന്ന് ആദ്യം നിർദേശിച്ച കോടതി, ബാലറ്റ് പേപ്പറുകൾ പരിശോധിച്ച ശേഷം വിഷയത്തിൽ തീരുമാനമെടുക്കാമെന്നു പറയുകയായിരുന്നു.
English Summary:
Officer admits he tampered ballots must be prosecuted
40oksopiu7f7i7uq42v99dodk2-2024-02 40oksopiu7f7i7uq42v99dodk2-list mo-judiciary-supremecourt 5us8tqa2nb7vtrak5adp6dt14p-2024-02-19 mo-politics-parties-aap 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-list 30sr1oiv1h9d006s7pl1qaa213 40oksopiu7f7i7uq42v99dodk2-2024-02-19 mo-news-world-countries-india-indianews mo-politics-leaders-arvindkejriwal 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024-02
Source link