CINEMA

26 കോടി ആഗോള കലക്‌ഷൻ നേടി ‘അന്വേഷിപ്പിൻ കണ്ടെത്തും’

26 കോടി ആഗോള കലക്‌ഷൻ നേടി ‘അന്വേഷിപ്പിൻ കണ്ടെത്തും’ | Anweshippin Kandethum Collection Report

26 കോടി ആഗോള കലക്‌ഷൻ നേടി ‘അന്വേഷിപ്പിൻ കണ്ടെത്തും’

മനോരമ ലേഖകൻ

Published: February 19 , 2024 02:43 PM IST

1 minute Read

പോസ്റ്റര്‍

ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് ഒരുക്കിയ ‘അന്വേഷിപ്പിൻ കണ്ടെത്തും’ മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയറ്ററുകളിൽ മുന്നേറുകയാണ്. ഈ മാസം 9ന് തിയറ്ററുകളിലെത്തിയ ചിത്രം ആഗോള ബോക്സ്ഓഫിസിൽ ഇതിനോടകം 26 കോടി കലക്‌ഷന്‍ ലഭിച്ചു കഴിഞ്ഞു. 
തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ ഉദ്വേഗജനകമായ മുഹൂർത്തങ്ങളുമായി ഇൻവെസ്റ്റിഗേഷൻ ഡ്രാമ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രം രണ്ടാം വാരത്തിലും തിയറ്ററുകളിൽ നിറഞ്ഞ സദസ്സിലാണ് പ്രദർശനം തുടരുന്നത്. 

പൊലീസ് വേഷത്തിൽ ടൊവിനോയുടെ ഇതുവരെ കാണാത്ത വേഷപ്പകർച്ച തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. കൂടാതെ ഇന്ദ്രൻസ്, ബാബുരാജ്, ഷമ്മി തിലകൻ, ഹരിശ്രീ അശോകൻ, നന്ദു, വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, രാഹുൽ രാജഗോപാൽ, കോട്ടയം നസീർ, അസീസ് നെടുമങ്ങാട്, രമ്യ സുവി തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയിലുണ്ട്. 

സിനിമയ്ക്കായ് ഗൗതം ശങ്കർ ഒരുക്കിയ ദൃശ്യങ്ങളും സന്തോഷ് നാരായണൻ നൽകിയ സംഗീതവും സൈജു ശ്രീധറിന്‍റെ എഡിറ്റിംഗും ദിലീപ് നാഥിന്‍റെ ആർട്ടുമൊക്കെ മികച്ച രീതിയിലുള്ളതാണ്. തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി. എബ്രാഹാമാണ്. 

മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളിൽ വേറിട്ടൊരു അധ്യായം തന്നെയായിരിക്കുകയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. മികച്ച പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ഇതിനകം ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത തിയറ്ററുകളിലെല്ലാം വൻ ജനപ്രവാഹമാണ് സിനിമ കാണാനായെത്തിക്കൊണ്ടിരിക്കുന്നത്.

English Summary:
Anweshippin Kandethum Collection Report

71i4vh4rut002v1ukg9klmd8ra 7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024 f3uk329jlig71d4nk9o6qq7b4-2024-02-19 mo-entertainment-movie-tovinothomas mo-entertainment-movie-jinuvabraham 7rmhshc601rd4u1rlqhkve1umi-2024 f3uk329jlig71d4nk9o6qq7b4-2024-02 mo-entertainment-titles0-anweshippinkandethum 7rmhshc601rd4u1rlqhkve1umi-2024-02-19 f3uk329jlig71d4nk9o6qq7b4-list 7rmhshc601rd4u1rlqhkve1umi-2024-02


Source link

Related Articles

Back to top button