ഹൃദയം തൊട്ട് ജയസൂര്യ; കേരള കാനിന് പുതിയ മുഖം

ഹൃദയം തൊട്ട് ജയസൂര്യ; കേരള കാനിന് പുതിയ മുഖം | Jayasurya Kerala Can

ഹൃദയം തൊട്ട് ജയസൂര്യ; കേരള കാനിന് പുതിയ മുഖം

മനോരമ ലേഖകൻ

Published: February 19 , 2024 01:13 PM IST

Updated: February 19, 2024 03:30 PM IST

1 minute Read

സമീപകാലത്ത് ജയസൂര്യ അഭിനയിച്ച കഥാപാത്രങ്ങളുടെ ‘പോസിറ്റീവ് വൈബ് ‘ തൊട്ടറിഞ്ഞവരാണ് പ്രേക്ഷകർ. ആ പോസിറ്റിവിറ്റി ജീവിതത്തിലുമുണ്ടെന്ന് ജയസൂര്യ പലവട്ടം തെളിയിച്ചു. ആത്മവിശ്വാസം നിറയുന്ന വാക്കുകൾ. അത് കേൾക്കുന്നവനിലും ആത്മവിശ്വാസം സൃഷ്ടിച്ചു. സുധിയേയും മേരിക്കുട്ടിയേയുമൊക്കെ പോലെ പ്രതിസന്ധികളിൽനിന്ന് അതിജീവനം തേടിയവർ നിരവധി. ജീവിതത്തിൽ പുതിയ ദൗത്യം ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണിപ്പോൾ ജയസൂര്യ. 
മനോരമ ന്യൂസിന്റെ കേരള കാൻ പദ്ധതിയുടെ മുഖമായി മാറുന്നു ജയസൂര്യ. കേരള കാനിന്റെ ഇത്തവണത്തെ സന്ദേശവും ‘വീണ്ടെടുക്കാം ജീവിതത്തിന്റെ വൈബ്’ എന്നാണ്. 

‘‘ആത്മവിശ്വാസം കൊണ്ട് ഏത് രോഗത്തെയും നേരിടാൻ കഴിയും. സ്വന്തം ജീവിതത്തോട് നന്ദിയുള്ളവരായി തീരുമ്പോഴാണ് ആത്മവിശ്വാസം ഉണ്ടാകുന്നത്. രോഗികൾക്ക് സഹതാപം ആവശ്യമില്ല. അവരോട് സാധാരണരീതിയിൽ തന്നെ പെരുമാറാൻ കഴിയണം. സു സു സുധി വാത്മീകം, ഞാൻ മേരിക്കുട്ടി, വെള്ളം, മേരി ആവാസ് സുനോ തുടങ്ങിയ സിനിമകളൊക്കെ ചെയ്തത് സമൂഹത്തിലെ ഒരു വിഭാഗം ആളുകൾക്ക് ആത്മവിശ്വാസം പകരാൻ കൂടിയാണ്. ഇപ്പോൾ കേരള കാനിന്റെ ബ്രാൻഡ് അംബാസഡറായി മാറുമ്പോഴും അങ്ങനെയൊരു ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നുണ്ട്. അതാണ് വലിയ സന്തോഷം.’’ -ജയസൂര്യ പറഞ്ഞു.

ജയസൂര്യയ്ക്കൊപ്പം ബിലീവേഴ്സ് ചർച്ച് മെ‍ഡിക്കൽ കോളജ് ഹോസ്പിറ്റൽ മാനേജർ ഫാ.സിജോ പന്തപള്ളിൽ, ഡയറക്ടർ ജോർജ് ചാണ്ടി മറ്റീത്ര, മനോരമ ന്യൂസ് ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ്, ചീഫ് കോ–ഓർഡിനേറ്റിങ് എഡിറ്റർ റോമി മാത്യു, ബീലിവേഴ്സ് ചർച്ച് ഈസ്റ്റേൺ സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത, സാഹിത്യകാരൻ ബെന്യാമിൻ, നടൻ കൃഷ്ണപ്രസാദ് എന്നിവർ.

തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് രോഗികൾക്ക് പ്രത്യാശ പകരുന്ന മനോരമ ന്യൂസ് കേരള കാൻ പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്.

English Summary:
Jayasurya becomes the face of Kerala Can

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-jayasurya mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-2024 f3uk329jlig71d4nk9o6qq7b4-2024-02-19 7rmhshc601rd4u1rlqhkve1umi-2024 f3uk329jlig71d4nk9o6qq7b4-2024-02 7rmhshc601rd4u1rlqhkve1umi-2024-02-19 3rlevpmcqgpevvg104q95qns5f f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 7rmhshc601rd4u1rlqhkve1umi-2024-02


Source link
Exit mobile version