രാജസ്ഥാനിൽ ബിജെപിയിൽ ചേർന്ന് കോൺഗ്രസ് എംഎൽഎ

രാജസ്ഥാനിൽ ബിജെപിയിൽ ചേർന്ന് കോൺഗ്രസ് എംഎൽഎ | Mahendra Jeet Singh Malviya | Rajasthan Congress | BJP | Jaipur | Indian National Congress | Indian Politics
രാജസ്ഥാനിൽ ബിജെപിയിൽ ചേർന്ന് കോൺഗ്രസ് എംഎൽഎ
ഓൺലൈൻ ഡെസ്ക്
Published: February 19 , 2024 05:11 PM IST
1 minute Read
മഹേന്ദ്രജീത് സിങ് മാളവ്യ- Photo Credit : ANI
ജയ്പുർ∙ കോൺഗ്രസിന് തിരിച്ചടിയായി വീണ്ടും കൂറുമാറ്റം. രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎയും മുൻമന്ത്രിയുമായിരുന്ന മഹേന്ദ്രജീത് സിങ് മാളവ്യ ബിജെപിയിൽ ചേർന്നു. കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗമായിരുന്നു.
കോൺഗ്രസിൽ താൻ അതൃപ്തനാണെന്ന് മാളവ്യ ദിവസങ്ങൾക്ക് മുൻപു വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് ചില വ്യക്തികളിലേക്ക് മാത്രമൊതുങ്ങുന്നു. രാജ്യത്തിനും ജനങ്ങൾക്കും വേണ്ടിയായിരുന്നു ആദ്യ കാലത്ത് കോൺഗ്രസ് നിലയുറപ്പിച്ചിരുന്നതെങ്കിൽ ഇന്ന് അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.
അശോക് ഗെലോട്ടിന്റെ വിശ്വസ്തനായിരുന്ന മാളവ്യ ബഗിഡോറയിൽ നിന്നുള്ള എംഎൽഎയാണ്.
40oksopiu7f7i7uq42v99dodk2-2024-02 43pgt1qn6dkm3iim7c3thlc5nl 40oksopiu7f7i7uq42v99dodk2-list 5us8tqa2nb7vtrak5adp6dt14p-2024-02-19 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-2024-02-19 mo-politics-parties-bjp mo-news-world-countries-india-indianews mo-news-national-states-rajasthan mo-politics-parties-congress 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024-02
Source link