SPORTS
റയൽ മാഡ്രിഡ് കുടുങ്ങി
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മാഡ്രിഡിന് എവേ പോരാട്ടത്തിൽ സമനില. വയ്യക്കാനോയോട് 1-1ന് റയൽ സമനിലയിൽ പിരിഞ്ഞു. 25 മത്സരങ്ങളിൽ 62 പോയിന്റുമായി റയൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. 56 പോയിന്റുള്ള ജിറോണയാണ് രണ്ടാമത്. അത്ലറ്റിക്കോ മാഡ്രിഡ് 5-0ന് ലാസ് പാൽമസിനെ തോൽപ്പിച്ചപ്പോൾ എഫ്സി ബാഴ്സലോണ 2-1ന് സെൽറ്റ വിഗോയ്ക്കെതിരേ ജയം നേടി. ബാഴ്സലോണ (54) മൂന്നാമതും അത്ലറ്റിക്കോ (51) നാലാമതുമാണ്.
Source link