തെരഞ്ഞെടുപ്പ് നേരത്തേ നടത്തില്ല: നെതന്യാഹു
ടെൽ അവീവ്: ഇസ്രയേലിൽ തെരഞ്ഞെടുപ്പു നേരത്തേയാക്കണമെന്ന ആവശ്യം തള്ളി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തെരഞ്ഞെടുപ്പ് ജനങ്ങളെ ഭിന്നിപ്പിക്കുമെന്നും യുദ്ധകാലത്ത് ഐക്യമാണു വേണ്ടതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഒക്ടോബർ ഏഴിലെ ഹമാസ് ഭീകരാക്രമണത്തിനു പിന്നാലെ നെതന്യാഹുവിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പ് നേരത്തേ വേണമെന്നാവശ്യപ്പെട്ട് ജനം ശനിയാഴ്ച രാത്രി ടെൽ അവീവിലും ജറൂസലെമിലും പ്രകടനം നടത്തുകയുണ്ടായി.
യുദ്ധം കഴിഞ്ഞാലുടൻ തെരഞ്ഞെടുപ്പ് വേണമെന്നാണ് അടുത്തിടെ നടന്ന അഭിപ്രായ സർവേയിൽ പങ്കെടുത്ത മൂന്നിൽ രണ്ടു ശതമാനവും അഭിപ്രായപ്പെട്ടത്.
Source link