രാജ്യാന്തരവിപണിയിൽ റബർ കൂടുതൽ മികവിലേക്ക് കുതിക്കുന്നു. ടയർ ലോബി വിലയുയർത്താൻ അണിയറനീക്കം തുടങ്ങി. കർഷകർ ചരക്കുനീക്കം നിയന്ത്രിച്ചതു കുരുമുളകിന്റെ വിലയിടിവു തടയാൻ ഉപകരിച്ചു. കാലാവസ്ഥാമാറ്റം രാജ്യാന്തര കാപ്പിയിൽ തിരുത്തൽ സാധ്യത സൃഷ്ടിച്ചു. കൊപ്ര പരുങ്ങലിലാണ്, മില്ലുകാർ എണ്ണ വിറ്റുമാറാനുള്ള തിടുക്കത്തിലും. അന്താരാഷ്ട്ര തലത്തിൽ റബർ ശോഭിക്കുമെന്നു വ്യക്തമായതോടെ ടയർ ലോബി വിവിധയിനം ടയറുകളുടെ വില ഉയർത്തുന്ന കാര്യം ചർച്ചചെയ്യാൻ അണിയറ നീക്കം തുടങ്ങി. ഉത്പാദനക്കുറവു കാരണം റബർ ഷീറ്റിനു ക്ഷാമം നേരിടുമെന്നു മനസിലാക്കി സ്വന്തം താത്പര്യം സംരക്ഷിക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്. തെരഞ്ഞടുപ്പ് മുന്നിലുള്ളതിനാൽ അതീവ രഹസ്യചർച്ചകൾവഴി വ്യവസായികൾ യോജിച്ചുനീങ്ങുന്നു. കളിച്ച് ടയര്‍ ലോബി ആഭ്യന്തര റബർവില ഉയർത്താതെ, ഏതാനും ആഴ്ചകളായി തണുപ്പൻ നിലപാടിലാണു ടയർ ലോബി സംസ്ഥാനത്തെ വിപണികളെ സമീപിക്കുന്നത്. വിപണിയിൽ കിലോഗ്രാമിന് 185-190 രൂപ മറികടക്കുമെന്ന നിലയാണെങ്കിലും റബർ വില ഉയർത്തുംമുന്പേ ടയർ വില എത്ര ശതമാനം വർധിപ്പിക്കണമെന്ന ആലോചനയിലാണിവർ. മേയ് മാസത്തിനുശേഷമേ പുതിയ പ്രഖ്യാപനങ്ങൾ പുറത്തുവരൂ. കേരളത്തിലും അഗർത്തലയിലും വിലയുയർത്തി കാർഷികമേഖലയ്ക്ക് ഉണർവുപകരാൻ അവർ ആദ്യ നീക്കം നടത്താം. വോട്ടുബാങ്ക് മുന്നിൽക്കണ്ടു രാഷ്ട്രീയ കക്ഷികളും വ്യവസായികളുടെ താളത്തിനു തുള്ളും. ജപ്പാനിൽ റബറിനു കിലോ 292 യെന്നിൽ പ്രതിരോധം സംബന്ധിച്ച് ഫെബ്രുവരി ആദ്യം നൽകിയ വിലയിരുത്തൽ ശരിവച്ചുകൊണ്ട് നേരിയ റേഞ്ചിൽ നീങ്ങിയ റബർ, വെളളിയാഴ്ച ഈ തടസം മറികടന്ന് 297 യെന്നിലേക്കു കയറി. ലൂണാർ ആഘോഷങ്ങൾക്കുശേഷം പുതിയ തലത്തിലേക്ക് വില ഉയരുമെന്ന് കഴിഞ്ഞവാരവും വ്യക്തമാക്കിയിരുന്നു. വാരാന്ത്യം റബർ ഏഴു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. മുന്നേറ്റം തുടരും പുതിയ സാഹചര്യത്തിൽ അതിശക്തമായ മുന്നേറ്റം പ്രതീക്ഷിക്കാം. ഒരാഴ്ച നീണ്ട അവധിയാഘോഷത്തിനുശേഷം ചൈനീസ് വിപണിയിൽ ഇന്ന് ഇടപാടുകൾ പുനരാരംഭിക്കും. തുടക്കത്തിൽ ബെയ്ജിംഗിൽ റബർ അല്പം താഴ്ന്ന ശേഷമാവും തിരിച്ചുവരവിനു തുടക്കം കുറിക്കുക. ഈയവസരത്തിൽ സിംഗപ്പുർ എക്സ്ചേഞ്ചിൽ രണ്ടു വർഷത്തെ ഉയർന്ന നിരക്കായ 207 സിംഗപ്പുർ ഡോളറിലാണ്. കൊച്ചിയിൽ നാലാം ഗ്രേഡ് റബർ 16,500ലും അഞ്ചാം ഗ്രേഡ് 16,100ലും ഒട്ടുപാൽ 10,300ലും ലാറ്റക്സ് 11,400 രൂപയിലുമാണ്. ശ്രദ്ധയോടെ മുളക് കുരുമുളക് സീസണ് ആരംഭിച്ചെന്ന ഒറ്റക്കാരണത്തിൽ ഉത്പന്നവില കുത്തനെ ഇടിച്ച അന്തർസംസ്ഥാന വാങ്ങലുകാരെ, വരച്ചവരയിൽ നിർത്താൻ കാർഷികമേഖല നീക്കം തുടങ്ങി. പുതിയ മുളക് വിൽപ്പനയ്ക്കിറക്കുന്നതിൽ വരുത്തിയ നിയന്ത്രണങ്ങൾ, വിലത്തകർച്ച തടയാൻ ഉപകരിച്ചേക്കാം.
പിന്നിട്ടവാരത്തിന്റെ രണ്ടാം പകുതിയിൽ കാർഷികമേഖല ചരക്കുനീക്കം കുറച്ചത് വിലസ്ഥിരതയ്ക്ക് അവസരമൊരുക്കി. പ്രതിദിനം 50 ടണ്‍ മുളക് കൊച്ചിയിൽ വിൽപ്പനയ്ക്ക് എത്തിയിരുന്നത് മുപ്പതിലേക്കു താഴ്ന്നു. ഇതിൽ ഏറിയ പങ്കും പഴയ ചരക്കാണ്. മാത്രമല്ല, ഇറക്കുമതി മുളക് കലർത്തിയാണു പലരും വിൽപ്പനയ്ക്കിറക്കിയത്. അണ്‍ഗാർബിൾഡ് 54,400 രൂപയിൽനിന്ന് 54,100 രൂപയായി. രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 6900 ഡോളറാണ്. കാപ്പിക്കു പ്രതീക്ഷ യുഎസ്, യുറോപ്യൻ ഡിമാൻഡിൽ ആഗോളതലത്തിൽ പതഞ്ഞുപൊങ്ങിയ കാപ്പിയിൽ സാങ്കേതിക തിരുത്തലുണ്ടായി. ബ്രസീൽ, വിയറ്റ്നാം എന്നിവിടങ്ങളിൽനിന്നുള്ള കാപ്പിക്കയറ്റുമതി ഉയർന്നതു ചൂടുപിടിച്ചുനിന്ന കാപ്പിയെ താത്കാലികമായി തണുപ്പിക്കാനിടയുണ്ട്. മുഖ്യ ഉത്പാദകരാജ്യങ്ങളിലെ കാലാവസ്ഥാ മാറ്റം അടുത്ത സീസണിൽ വിളവു മെച്ചപ്പെടുത്താം. ആഗോള വിപണിയിൽനിന്ന് ലഭ്യമാവുന്ന ഏറ്റവും പുതിയ സൂചനകൾപ്രകാരം, റിക്കാർഡ് തലത്തിൽനിന്നു കാപ്പി അവധിയിൽ തിരുത്തലിനു വഴിതെളിക്കാം. കേരളത്തിലും കർണാടകത്തിലും കാപ്പി വിളവെടുപ്പ് ഏതാണ്ടു പൂർത്തിയാവുന്നു. കട്ടപ്പനയിൽ ഉണ്ടക്കാപ്പി റോബസ്റ്റ കിലോ 160 രൂപ വരെയും പരിപ്പ് റോബസ്റ്റ 250 രൂപയായും ഉയർന്നു. വയനാട്ടിൽ 54 കിലോഗ്രാം കാപ്പിക്കുരു 8,500 രൂപയിലും പരിപ്പ് 27,500 രൂപയിലുമെത്തി. മാറ്റമില്ലാതെ ജാതി ജാതിക്ക, ജാതിപത്രി വിലകളിൽ കാര്യമായ മാറ്റമില്ല. ഉത്പാദനകേന്ദ്രങ്ങളിൽനിന്നുള്ള ചരക്കുനീക്കം ശക്തമല്ലാത്തതിനാൽ വില ഉയർത്താനാകുമെന്നു ചില വ്യാപാരികൾ കരുതുന്നു. അതേസമയം, കഴിഞ്ഞ വിളവെടുപ്പുവേളയിൽ ജാതിക്ക വില ഒരു വിഭാഗം കൃത്രിമമായി ഇടിച്ച് കർഷകരിൽനിന്നു ചരക്ക് സംഭരിച്ചു. ഇതു വിപണിയുടെ സന്തുലിതാവസ്ഥയിൽ വിള്ളലുണ്ടാക്കി. അവസരം നേട്ടമാക്കി ഉത്തരേന്ത്യൻ ലോബി കുറഞ്ഞ വിലയ്ക്കു ചരക്ക് കൈക്കലാക്കി. ജാതിക്ക തൊണ്ടൻ കിലോ 250 രൂപയിലും ജാതിപ്പരിപ്പ് 450 രൂപയിലുമാണ്. തേങ്ങ സമ്മര്‍ദത്തില്‍ നാളികേര വിളവെടുപ്പ് ഉൗർജിതമായതിനൊപ്പം പച്ചത്തേങ്ങ ലഭ്യതയും വർധിച്ചു. എന്നാൽ, കൊപ്രയ്ക്ക് മില്ലുകാരിൽനിന്നുള്ള ആവശ്യമുയരാത്തതു വിപണിയെ സമ്മർദത്തിലാക്കി. കോഴിക്കോട്ട് കൊപ്ര 10,300 രൂപയിൽനിന്ന് 9,900ലേക്ക് ഇടിഞ്ഞു. വിലത്തകർച്ചയിൽ താഴ്ന്ന വിലയ്ക്ക് ചരക്കു വിറ്റുമാറാൻ കർഷകർ നിർബന്ധിതരായി. കോഴിക്കോടൻ വിപണിയിൽ വെളിച്ചെണ്ണയ്ക്ക് 350 രൂപ ഇടിഞ്ഞ് 15,900 രൂപയായി. കൊച്ചിയിൽ എണ്ണ വില 13,800 രൂപയാണ്. സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ആഭരണവിപണികളിൽ പവൻ 46,160 രൂപയിൽനിന്ന് 45,520 രൂപയായി താഴ്ന്നശേഷം വാരാന്ത്യം 45,760 രൂപയിലാണ്.

Source link