INDIALATEST NEWS

പറന്നുയർന്ന് 30 മിനിറ്റിനുള്ളിൽ അടിയന്തരമായി നിലത്തിറക്കി; ‘മരണത്തിൽനിന്ന് രക്ഷപ്പെട്ടെന്ന്’ രശ്മിക മന്ദാന

വിമാനം അടിയന്തരമായി നിലത്തിറക്കി, മരണത്തിൽ നിന്ന് രക്ഷപ്പെട്ടെന്ന് രശ്മിക മന്ദാന – Latest News | Manorama Online

പറന്നുയർന്ന് 30 മിനിറ്റിനുള്ളിൽ അടിയന്തരമായി നിലത്തിറക്കി; ‘മരണത്തിൽനിന്ന് രക്ഷപ്പെട്ടെന്ന്’ രശ്മിക മന്ദാന

മനോരമ ലേഖകൻ

Published: February 18 , 2024 11:36 AM IST

1 minute Read

രശ്മിക മന്ദാന (Photo-rashmika_mandanna/Instagram)

മുംബൈ∙ചലച്ചിത്ര താരം രശ്മിക മന്ദാന കയറിയ വിമാനം അടിയന്തരമായി തിരിച്ചിറക്കി. സാങ്കേതിക പിഴവുകളെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. 
മുംബൈയിൽനിന്ന് ഹൈദരാബാദിലേക്കുള്ള എയർ വിസ്താരയാണ് തിരിച്ചിറക്കിയത്. പറന്നുയർന്ന് 30 മിനിറ്റുകൾക്കുശേഷം പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചു മുംബൈയിലേക്ക് പറക്കുകയായിരുന്നു. ആർക്കും പരിക്കില്ല. 

അഭിനേത്രി ശ്രദ്ധ ദാസിനൊപ്പമായിരുന്നു രശ്മിക മന്ദാന യാത്ര തിരിച്ചത്. ഇങ്ങനെയാണ് ഞങ്ങൾ ഇന്ന് മരണത്തിൽ‌നിന്ന് രക്ഷപ്പെട്ടത് എന്ന കുറിപ്പോടെ ഇവർക്കൊപ്പമുള്ള ചിത്രം രശ്മിക ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിരുന്നു. ഇതോടെ നിരവധി ആരാധകരാണ് താരത്തിന്റെ ക്ഷേമ വിവരങ്ങൾ അന്വേഷിച്ച് കമന്റിട്ടിരിക്കുന്നത്. 

ബോളിവുഡ് ചിത്രം അനിമലിന്റെ വൻവിജയത്തിനു ശേഷം പുഷ്പ 2ലാണ് രശ്മിക ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 

English Summary:
Rashmika Mandanna’s flight makes an emergency landing, shocked actress story says ‘This is how we escaped’

40oksopiu7f7i7uq42v99dodk2-2024-02 mo-entertainment-movie-rashmikamandanna 40oksopiu7f7i7uq42v99dodk2-list 5us8tqa2nb7vtrak5adp6dt14p-2024-02-18 5us8tqa2nb7vtrak5adp6dt14p-2024 2uh8eh1bhlpsgt7ee68kbro48k 40oksopiu7f7i7uq42v99dodk2-2024-02-18 5us8tqa2nb7vtrak5adp6dt14p-list mo-auto-civil-aviation mo-news-world-countries-india-indianews mo-auto-vistara 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024-02


Source link

Related Articles

Back to top button